മഞ്ചേശ്വരം: മഞ്ചേശ്വരത്തുനിന്നും തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്ത ി. മംഗളൂരു ബസ്സ്റ്റാൻഡിൽ നിന്നും വ്യാഴാഴ്ച രാവിലെയാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതാം ക്ലാസുകാരിയായ സഹോദരിയോടൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നാലെയെത്തിയ കാര്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെ കോരിക്കാര്‍ എന്ന സ്ഥലത്ത് സ്കൂട്ടറിനു കുറുകെയിട്ട് തടഞ്ഞു വിദ്യാര്‍ഥിയെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാന്‍ രണ്ടുകോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദ്യാർഥിയുടെ മാതാവിെൻറ സഹോദരൻ സ്വർണം കടത്തുന്ന സംഘത്തിെൻറ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. സ്വർണം കാരിയറായ ഇദ്ദേഹത്തെ കഴിഞ്ഞ മാസം മൂന്നു കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ഏൽപിച്ചിരുന്നു. ഇത് പൊലീസ് പിടിച്ചെടുത്തുവെന്നുപറഞ്ഞ് സ്വർണം നൽകിയ സംഘത്തെ കബളിപ്പിച്ച വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.