തിരുവനന്തപുരം: പെരുമാറ്റച്ചട്ട ലംഘനമുന്നയിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. കിഫ്ബിക്കെതിരായ ഇ.ഡി നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും സംസ്ഥാനത്തെ പ്രതിപക്ഷത്തിനും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാകാൻ വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കണമെന്നും കമീഷനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രിയുടെ കൊച്ചിയിലെ പ്രസംഗത്തിൽ കിഫ്ബിയെ വിമർശിച്ചതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. ചില കേന്ദ്രമന്ത്രിമാർ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥരെ ഇ.ഡി തുടർച്ചയായി വിളിച്ചുവരുത്തുന്നു.
ഇത് അടിയന്തര സ്വഭാവമുള്ളതോ അടുത്ത കാലത്തുണ്ടായതോ ആയ വിഷയമല്ല. കിഫ്ബിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. വനിതാ ഉദ്യോഗസ്ഥരെ അടക്കം വിളിച്ചുവരുത്തുന്നു. വിവരങ്ങൾ ബോധപൂർവം ചോർത്തിനൽകി സർക്കാറിനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രചാരണത്തിന് സാഹചര്യമുണ്ടാക്കുന്നെന്നും കമീഷനെ മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.