കോഴിക്കോട്: എസ്.പി.യതീഷ് ചന്ദ്ര ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയോടും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും പെരുമാറിയതില്‍ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുകയാണ് എസ്.പി ചെയ്തത്.
കേന്ദ്രമന്ത്രിക്ക് അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാമെന്നും അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് യതീഷ് ചന്ദ്ര പറഞ്ഞത്. അങ്ങനെ പറഞ്ഞത് ഔദ്യോഗിക നിര്‍വഹണത്തിൻെറ ഭാഗമായാണ്. കെ.പി ശശികലയെ എസ്.പി ശബരിമലയില്‍ തടഞ്ഞിട്ടില്ല. പേരക്കുട്ടിയുടെ ചോറൂണ് കഴിഞ്ഞാല്‍ ശബരിമലയില്‍ നിന്ന് മടങ്ങാമെന്ന് എഴുതി വാങ്ങുകയാണുണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ ക്രമസമാധാനനില തകരാതെ നോക്കാനാണ് അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഭക്തര്‍ക്ക് കൂട്ടമായി തൊഴാനുള്ള സൗകര്യമുണ്ടെന്നും അത് നിരോധനാജ്ഞയില്‍ പെടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.