കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സമരക്കാരെ അവഹേളിച്ചിട്ടില്ല. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുന്നത് ശരിയല്ല. അന്തരീക്ഷത്തിലെ പൊടിയും മറ്റും ശ്വസിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളെ ഉപയോഗിച്ച് സമരം ചെയ്യരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.