കൊറോണ വൈറസ്​: ആശങ്കപ്പെടേണ്ട സാഹചര്യമില്ല -കെ.കെ ശൈലജ

കൊച്ചി: കൊറോണ വൈറസ്​ സംബന്ധിച്ച്​ നിലവിൽ ആശങ്കപ്പെ​േടണ്ട സാഹചര്യമില്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ത ിരുവനന്തപുരത്തും എറണാകുളത്തും രണ്ട്​ പേർ കൊറോണ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്​. ഇവരുടെ സാമ്പിളുകൾ പരി ശോധനക്ക്​ അയച്ചിട്ടുണ്ട്​. ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസി​​​െൻറ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്.

Tags:    
News Summary - K.K Shylaja teacher press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.