തിരുവനന്തപുരം: ബി.ജെ.പിയുമായി ഭാവിയിൽ കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് ഉറപ്പ് നൽകാൻ കേരള കോൺഗ്രസ്(എം) അധ്യക്ഷൻ കെ.എം മാണി തയാറാകണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സമദൂര സിദ്ധാന്തം മുന്നോട്ട്വെച്ച മാണി ഭാവിയിൽ ബി.ജെ.പി പാളയത്തിലെത്തില്ലെന്ന് എന്താണ് ഉറപ്പെന്നും വി.എം സുധീരൻ ചോദിച്ചു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ത്രിമാന രാഷ്ട്രീയമാണ് മാണി പ്രയോഗിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്, സി.പി.എം, ബി.ജെ.പി തുടങ്ങിയ പാർട്ടികളുമായി മാണി ചർച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്ടമായെന്നും വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹാ ഭാഗത്ത് നിന്ന് വേണ്ടതെന്നും സുധീരൻ പറഞ്ഞു.
യു.ഡി.എഫിൽ നിന്ന് പുറത്ത് വരുേമ്പാൾ കോൺഗ്രസിനെതിരെ മാണി രൂക്ഷമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ അദ്ദേഹം തയാറാവണം. അല്ലാത്തപക്ഷം അദ്ദേഹത്തിെൻറ പ്രസ്താവനകൾ അതേ പോലെ നില നിൽക്കുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.