പൊതുപരിപാടികളിൽ മാണിയെത്താൻ ൈവകിയാൽ പ്രവർത്തകർ തമ്മിൽ കുശുകുശുക്കും -‘അദ്ദ േഹം കുളിക്കാൻ കയറിയതാകും’. പിന്നീട് തൂെവള്ളവസ്ത്രത്തിൽ നിറഞ്ഞ ചിരിയുമായി എത്ത ുന്ന അദ്ദേഹത്തെ കാണുന്ന ആരും ഇത് സമ്മതിക്കും. തിരക്കിെൻറ കാലങ്ങളിൽ ദിവസം 10 തവണവ രെ കുളിച്ച് വേഷം മാറുന്നതായിരുന്നു മാണിയുടെ ശീലം.
ഒാരോ പരിപാടിക്ക് മുമ്പും തൊട്ടടുത്ത െഗസ്റ്റ് ഹൗസിലോ ഹോട്ടലുകളിലോ എത്തി കുളിച്ചശേഷം അലക്കിത്തേച്ച വസ്ത്രം ധരിച്ചാകും അദ്ദേഹം എത്തുക. വാഹനത്തിൽ ഇതിനായി നിരവധി ജോടി വസ്ത്രങ്ങൾ കരുതുന്നത് പതിവായിരുന്നു. ഇത് പലപ്പോഴും അദ്ദേഹം തന്നെ ശരിവെച്ചിട്ടുണ്ട്.
എപ്പോഴും ഫ്രഷ് ആയാണല്ലോ കാണുന്നതെന്ന ഒരുപിറന്നാൾ ദിനത്തിലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു -‘നേരേത്ത പലതവണ കുളിക്കുമായിരുന്നു. രാവിലെ, ഉച്ചക്ക്, വൈകീട്ട്...പിന്നെ ഇടക്ക് എവിടെയെങ്കിലും ഇറങ്ങിയിട്ട് വിയർത്തു വന്നാൽ അപ്പോഴേ കുളിക്കും. ഇപ്പോ അത്രേം തവണയില്ല’.
രാവിലെ അഞ്ചേമുക്കാലോടെ എഴുന്നേൽക്കുന്ന അദ്ദേഹത്തിന് നടപ്പോ മറ്റ് വ്യായാമങ്ങളോ ഒന്നുമില്ലായിരുന്നു. പ്രവർത്തകർക്കൊപ്പമാകും പകൽ മുഴുവൻ. കിടക്കുേമ്പാൾ അർധരാത്രിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.