കോട്ടയം: കെ.എം. മാണിയെ ഇടതുപക്ഷത്തിന് ആവശ്യമില്ലെന്നും കേരള കോൺഗ്രസ് എമ്മില്ലാത്ത എൽ.ഡി.എഫാണ് ജനം ആഗ്രഹിക്കുന്നതെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. മാണിയെ എൽ.ഡി.എഫിൽ എടുക്കാൻ അനുവദിക്കില്ല. ഇക്കാര്യം പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
മാണി അഴിമതിക്കാരനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാറിെൻറ അഴിമതിക്കെതിരെയാണ് ജനം വിധിയെഴുതിയത്. ഇത് മറന്നൊരു കൂട്ടുകെട്ട് പാടില്ല. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിയെ കൂട്ടുപിടിച്ചല്ല ഇടതുപക്ഷത്തിെൻറ ജനസ്വാധീനം വർധിപ്പിക്കേണ്ടത്. പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കിയും സർക്കാറിെൻറ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയും അകന്നുനിൽക്കുന്ന ജനവിഭാഗങ്ങളുടെ മനസ്സ് ഒപ്പമാക്കാനാണ് ശ്രമിക്കേണ്ടത്. മൂന്നാര്‍ തുടക്കം മാത്രമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരും. ഇത് സർക്കാറിെൻറ പ്രഖ്യാപിതനയവുമാണ്. ഭക്ഷ്യവകുപ്പിൽ സമഗ്രമാറ്റം വരുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ജൂണോടെ ഇത് സാധിക്കും. ഒരിടനിലക്കാരൻപോലും ഇനി ഈ രംഗത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.