തമിഴ്നാട്ടിലെ മലയാളികൾക്കുവേണ്ടി ഓൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെൻററിെൻറ (എ.െഎ.കെ.എം.സി.സി) 101 ബസുകൾ. ആദ്യ സർവിസ് ബുധനാഴ്ച തിരുച്ചിയിൽനിന്ന് കണ്ണൂരിലേക്കാണ്. പത്ത് ദിവസത്തിനകം 101 ബസുകളിലായി 2,525 മലയാളികളെ നാട്ടിലെത്തിക്കുമെന്ന് എ.െഎ.കെ.എം.സി.സി ദേശീയ സെക്രട്ടറി എ. ഷംസുദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തമിഴ്നാട്ടിൽനിന്ന് മൊത്തം 13,000ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽനിന്നാണ് അർഹതപ്പെട്ടവരെ തെരഞ്ഞെടുത്തത്. ഇരു സംസ്ഥാനങ്ങളിൽനിന്നും പാസുകളെടുക്കുന്നതും സംഘടനയാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വിട്ടുകിട്ടുന്ന ബസുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളും ഭക്ഷണവും കുടിവെള്ളവും മറ്റും യാത്രക്കാർക്ക് ലഭ്യമാക്കും.
പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിലെ സാേങ്കതിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിെൻറ ഭാഗമായി കേരള ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറത്തേക്കാണ് കൂടുതൽ സർവിസ്. 26 എണ്ണം. വയനാട്, കാസർകോട്- രണ്ട് വീതം, കണ്ണൂർ, കോഴിക്കോട് 12 വീതം, പാലക്കാട്- പത്ത്, തൃശൂർ- ഏഴ്, പത്തനംതിട്ട, എറണാകുളം-ആറ് വീതം, ആലപ്പുഴ- മൂന്ന്, കോട്ടയം-അഞ്ച്, ഇടുക്കി-ഒന്ന്, കൊല്ലം-അഞ്ച്, തിരുവനന്തപുരം- നാല് എന്നിങ്ങനെയാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.