ന്യൂഡൽഹി: തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ കലക്ടറായിരുന്ന കെ.എൻ സതീഷ് (63) ഡൽഹിയിൽ അന്തരിച്ചു. പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ദേവസ്വം ബോർഡ് എന്നിവയുടെ എക്സിക്യൂട്ടീവ് ഓഫീസറും ശബരിമലയിൽ മജിസ്ട്രേട്ടും നിർമിതി കേന്ദ്രം ഡയറക്ടറുമായിരുന്നു. കണ്ണൂർ തലശേരി കരിയാട് സ്വദേശിയായ ഇദ്ദേഹം എറണാകുളം എളമക്കര പേരണ്ടൂരിലാണ് താമസിച്ചിരുന്നത്.
പരേതരായ ടി.കെ ബാലകൃഷ്ണൻ നമ്പ്യാരുടെയും കാർത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ സതീഷ്. മകൾ: ഡോ. ദുർഗാ സതീഷ്. മരുമകൻ: ഡോ. മിഥുൻ ശ്രീകുമാർ. സഹോദരി പരേതയായ ലീല. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. സതീഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.