രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യയാത്രയൊരുക്കി കൊച്ചിമെട്രോ

കൊച്ചി: രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡന്‍റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെ.എം.ആർ.എൽ ആണ്. ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം. ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സൗജന്യമായി ടിക്കറ്റ് എടുക്കാവുന്നതാണ്.

രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തീം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി, ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) എൻ.പി സജീഷ്, പ്രോഗ്രാം മാനേജർ (ഫെസ്റ്റിവൽ) കെ.ജെ റിജോയ്, ആർ.ഐ.എഫ്.എഫ്.കെ സംഘാടക സമിതി ജനറൽ കൺവീനർ ഷിബു ചക്രവർത്തി, സബ് കമ്മിറ്റി ചെയർമാൻ സോഹൻ സീനുലാൽ, കോളിൻസ് ലിയോഫിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - kochi Metro offers free travel to students participating in International Film Festivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.