തൃശൂർ: കൊടകര കുഴൽപണ കവര്‍ച്ചക്കേസിൽ കണ്ടെടുത്ത പണം തിരികെ ലഭിക്കാനായി പരാതിക്കാരൻ ധർമരാജ് കോടതിയെ സമീപിച്ചു. കവർച്ചക്കാരിൽനിന്ന് കണ്ടെടുത്ത 1.40 കോടിയും കാറും തിരികെ കിട്ടണമെന്നും ഇതിെൻറ രേഖകളുണ്ടെന്നും കാണിച്ചാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹരജി സമർപ്പിച്ചത്. മജിസ്ട്രേട്ടിെൻറ വീട്ടിലെത്തിയാണ് ഹർജി നൽകിയത്. കോപ്പി കോടതി പൊലീസിന് കൈമാറി. പണം തേൻറതും സുനിൽ നായിക്കിേൻറതുമാണെന്നും മറ്റാർക്കും അവകാശമില്ലെന്നും ഡൽഹിയിലെ ബിസിനസ് ആവശ്യത്തിന് നൽകിയ പണമാണ് ഇതെന്നും ധർമരാജ് അപേക്ഷയിൽ പറയുന്നു.
ഏപ്രിൽ ഒന്നിന് ഷംജീറിെൻറ കാർ വാങ്ങി താൻ വീട്ടിൽ ഇട്ടു. പണം ഇതിൽ ഒളിപ്പിച്ചു. 3.25 കോടി രൂപ കാർപ്പറ്റിനടിയിലും പിൻസീറ്റിനുള്ളിലുമായിരുന്നു. ബാക്കി 25 ലക്ഷം കറുത്ത ബാഗിൽ പിൻസീറ്റിൽ െവച്ചു. പിറ്റേന്ന് ഷംജീർ കാറെടുക്കുമ്പോൾ അതിൽ 3.5 കോടിയുണ്ടെന്ന് പറയാൻ തോന്നിയില്ല. അതിനാൽ കറുത്ത ബാഗിൽ 25 ലക്ഷം രൂപയുണ്ടെന്ന് മാത്രം പറഞ്ഞു. രണ്ടിന് രാത്രി ഷംജീർ കാറുമായി പുറപ്പെട്ടു. മൂന്നിന് പുലർച്ച 4.50ന് ഷംജീർ വിളിച്ച് ആക്രമണമുണ്ടായെന്നും കാറും പണവും ആരോ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിൽക്കുന്നതിനാൽ അപ്പോൾ പരാതി നൽകിയില്ല. ഏഴിന് ഷംജീർ പരാതി നൽകിയപ്പോൾ 25 ലക്ഷം രൂപയെന്നാണ് പറഞ്ഞത്. യഥാർഥത്തിൽ 3.5 കോടി രൂപയുണ്ടായിരുന്നെന്നും ധർമരാജ് പറയുന്നു. അതേസമയം, ഇയാൾ നേരത്തേ നൽകിയ മൊഴിയിലെയും കോടതിയിൽ നൽകിയ ഹരജിയിലെയും വാദങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
മൂന്നരക്കോടിയെന്നത് മാത്രമാണ് ഇതിലെ വസ്തുത. മറ്റുള്ള കാര്യങ്ങൾ നേരത്തേ നൽകിയ പരാതിക്ക് വിരുദ്ധമാണ്. മൂന്നരക്കോടിയുണ്ടായിരുന്നെന്ന് ധർമരാജ് സ്ഥിരീകരിച്ചതോടെ ബാക്കി പണം കണ്ടെത്തേണ്ട ഉത്തരവാദിത്തം പൊലീസിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.