നിയമനവിവാദം: തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെ -കോടിയേരി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാര്യങ്ങളെല്ലാം പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും കോടിയേരി തിരുവനന്തപുരത്ത്​ വ്യക്തമാക്കി. കെ.ടി ജലീല്‍ ഉച്ചക്ക് എ.കെ.ജി സ​​​െൻററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങളോട്​ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ പ്രതികരിച്ചിരുന്നില്ല. വ്യാഴാഴ്​ച ഉച്ചക്ക് എ.കെ.ജി സ​​​െൻററിലെത്തിയ ജലീല്‍ കോടിയേരി ബാലകൃഷ്​ണനെ സന്ദർശിച്ച്​ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു. കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്നും തന്നോട് മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.ടി ജലീല്‍ പിന്നീട്​ വ്യക്തമാക്കി. വെള്ളിയാഴ്​ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്‌തേക്കും.

Tags:    
News Summary - kodiyeri balakrishnan about KT Jaleel's nepotism -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.