എൻ.എസ്.എസിനെ ആർ.എസ്.എസിന്‍റെ തൊഴുത്തിൽ കെട്ടരുത് -കോടിയേരി

തിരുവനന്തപുരം: എൻ.എസ്.എസിനെ രൂക്ഷഭാഷയിൽ വീണ്ടും വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അയ ിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻ.എസ്.എസിനെ ആർ.എസ്.എസിന്‍റെ തൊഴുത്തിൽ കെട്ടാൻ നോക്കരുതെന്ന് അദ ്ദേഹം കുറ്റപ്പെടുത്തി.

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനം എൻ.എസ്.എസ് പാരമ്പര്യത്തിന് നിരക്കുന ്നതല്ല. വനിതാമതിലില്‍ തെളിയുന്നത് മന്നത്തിന്‍റേയും ചട്ടമ്പിസ്വാമിയുടേയും ആശയമാണ്. ആർ.എസ്.എസിന് കൂട്ടുനില്‍ക ്കുന്ന നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയായിരിക്കുമെന്നും പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി കുറിച്ചു .

കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരിൽ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയിൽ നിന ്നുള്ള വ്യതിചലനമാണ് എൻ.എസ്.എസ് നേതാവിൽ കാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തിൽ ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവിൽ സംഭവിച്ച തൊഴിച്ചാൽ അദ്ദേഹത്തിന്റെ ജീവിതം പൊതുവിൽ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്നത്തിനെ നവോത്ഥാന വീഥിയിലെ പ്രകാശമായി ഇന്നത്തെ തലമുറയും കാണുന്നത്. ആ വെളിച്ചത്തിലൂടെ എൻ.എസ്.എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. അതിനെ ആ സമുദായത്തിലെ ചിന്താശീലർ ചോദ്യം ചെയ്യും. പഴക്കമുള്ള ആചാരങ്ങൾ ലംഘിക്കുന്നവരുടെ ശവം കൃഷ്ണപരുന്തുകൾ കൊത്തിവലിക്കുമെന്ന് ശബരിമലയുടെ പേരിൽ ആക്രോശിക്കുന്നവർ മന്നത്തിന്റെ നവോത്ഥാന വഴികളാണ് മറക്കുന്നത്.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ, വനിതാമതിലിനെ തുടക്കംമുതൽ എതിർക്കുകയും, ഇതിന്റെ മറവിൽ മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കുകയുമാണ്. എന്നിട്ട് ഒരു ഉഗ്രശാപവും വർഷിച്ചിട്ടുണ്ട്. ഇതിനെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അനുഭവിക്കുമെന്നാണത്. തെരഞ്ഞെടുപ്പുകളിൽ പുലർത്തിവന്ന സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കുമെന്ന സന്ദേശമാണ് എൻ.എസ്.എസ് നേതാവ് നൽകുന്നതെന്ന് ചില മാധ്യമ നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് ഇതിനകം നിറവേറ്റിയെന്നും അത് പരസ്യപ്പെടുത്തുന്നില്ലായെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. ദൗത്യനിർവഹണം താൻ വിജയകരമായി പൂർത്തിയാക്കിയതിൽ മോദിയും അമിത് ഷായും തൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നവോത്ഥാന പാരമ്പര്യമുള്ള എൻ.എസ്.എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയിൽ എത്തിച്ചൂവെന്നതാണോ തൃപ്തിക്ക് കാരണം. എന്തായാലും, സ്ത്രീ‐പുരുഷ സമത്വമെന്ന ആശയത്തിലും ലിംഗതുല്യതയിലും ശബരിമല സ്ത്രീ പ്രവേശനത്തിലും നവോത്ഥാനമൂല്യ സംരക്ഷണത്തിലും കമ്യൂണിസ്റ്റുകാരും എൽ.ഡി.എഫും നിലപാട് സ്വീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും നോക്കിയല്ല.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ധാർഷ്ട്യമാണെന്ന അധികപ്രസംഗവും സുകുമാരൻ നായർ നടത്തിയിട്ടുണ്ട്. ആർ.എസ്.എസിനോടോ മറ്റ് സാമൂഹ്യ സംഘടനകളോടോ അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടോ കാലോചിതമായ അഭിപ്രായങ്ങളോടോ എൽ.ഡി.എഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു അകൽച്ചയോ വിദ്വേഷമോ ഇല്ല. എന്നാൽ, സ്ത്രീ‐പുരുഷ സമത്വം, ഭരണഘടനാ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല. അതിനെ ധാർഷ്ട്യമെന്ന് മുദ്രകുത്തുന്നത് മറുകണ്ടംചാടലാണെന്നും കോടിയേരി ലേഖനത്തിൽ വ്യകാതമാക്കുന്നു.

Tags:    
News Summary - kodiyeri balakrishnan Again on NSS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.