തിരുവനന്തപുരം: ഹർത്താലിന്‍റെ മറവിൽ വ്യാപക അക്രമമാണ് അഴിച്ചുവിട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേര ി ബാലകൃഷ്ണൻ. ആർ.എസ്.എസിന്‍റെ നിർദേശ പ്രകാരമാണ് അക്രമം നടന്നത്. നിരവധി മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ഇതിൽ തന്നെ സ്ത്രീകളെ ഉന്നം വെച്ചുള്ള ആക്രമണം വ്യാപകമായി നടന്നുവെന്നും കോടിയേരി പറഞ്ഞു.
ഹർത്താലാഹ്വാനം ജനങ്ങൾ തള്ളി കളഞ്ഞു. അടിക്കടിയുള്ള ഹർത്താൽ കലാപം സൃഷ്ടിക്കാനാണ്. ശബരിമലയിലെ യുവതികൾ ദർശനം നടത്തിയതോടെ ബി.ജെ.പി നേതൃത്വം ഇളിഭ്യരായി. ഈ ജാള്യം മറയ്ക്കാനാണ് അക്രമത്തിലേക്ക് നീങ്ങിയത്. ആർ.എസ്.എസിന്‍റെ പദ്ധതികൾ കേരളത്തിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അനാചരങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നട അടയ്ക്കലും ശുദ്ധിയാക്കലും നടന്നിട്ടുണ്ട്. ഇതിനെയൊക്കെ നേരിട്ടു കൊണ്ടാണ് ക്ഷേത്ര പ്രവേശനമൊക്കെ നടന്നത്. ഗുരുവായൂർ സത്യാഗ്രഹ വേളയിലും ക്ഷേത്രനട അടച്ചിട്ടുണ്ട്. നട അടയ്ക്കാൻ തന്ത്രിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.