മനാമ: കേരളീയ സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ കോടിയേരി ബാലകൃഷ്ണെന്റ നിര്യാണം കനത്ത നഷ്ടമാണെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തികഞ്ഞ പാർലമെേന്ററിയൻ, പ്രഗത്ഭനായ ഭരണാധികാരി, മികച്ച വാഗ്മി, സമർഥനായ സംഘാടകൻ എന്നീ നിലകളിൽ കഴിഞ്ഞകാലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയാത്തതാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നും പീഡനങ്ങൾ സഹിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തി. താൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് അദ്ദേഹം വിവാങ്ങുന്നത്.
ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. ടൂറിസം മന്ത്രിയെന്ന നിലയിലും അദ്ദേഹം കേരളത്തിെന്റ യശസ്സുയർത്താൻ പ്രയത്നിച്ചു.
മികച്ച പാർലമെേന്റിയനായ അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെപോലും ആദരവ് പിടിച്ചുപറ്റിയ നേതാവാണ്. ജനകീയ പ്രശ്നങ്ങളിൽ സമചിത്തതയോടെ ഇടപെട്ട് രമ്യമായി പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനാധിപത്യ കേരളത്തിനും വിശിഷ്യ സി.പി.എമ്മിനും അദ്ദേഹത്തിെന്റ വേർപാട് കനത്ത നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.