തിരുവനന്തപുരം: ഒറ്റക്ക് നിന്നാൽ കേരളത്തിൽ ഒരു പാർട്ടിയും വലിയ ശക്തിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 1965ലെ തെരഞ്ഞെടുപ്പ് ഇതിനുള്ള തെളിവാണ്. ഇതിന് ശേഷം ആരും ഒറ്റക്ക് മൽസരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗം കേരളത്തിലെ വലിയ ശക്തിയല്ലെന്ന കാനം രാജേന്ദ്രെൻറ പ്രസ്താവനയോടായിരുന്നു കോടിയേരിയുടെ മറുപടി.
ജോസ് കെ.മാണിയുടെ നിലപാട് വ്യക്തമായാൽ അവരുമായി ചർച്ച നടത്തും. ഇതുവരെ ചർച്ചയൊന്നും നടത്തിയിട്ടില്ല. സി.പി.ഐക്ക് അവരുടേതായ നിലപാട് ഉണ്ടാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എൽ.ഡി.എഫാണെന്നും കോടിയേരി പറഞ്ഞു.
യു.ഡി.എഫിൽ ഇനിയും ചോർച്ചയുണ്ടാകും. ജോസ് കെ.മാണി വിഭാഗം മുന്നണി വിടുന്നതോടെ യു.ഡി.എഫ് ശിഥിലമാകും. ജോസ് കെ.മാണിക്ക് അവരുടേതായ മേഖലകളിൽ വ്യക്തമായ സ്വാധീനമുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ്-വെൽഫയർ പാർട്ടി സഖ്യം സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനിടയാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുസ്ലിം സമുദായം ഈ കൂട്ടുകെട്ട് അംഗീകരിക്കില്ല. പരാജയഭീതികൊണ്ടാണ് യു.ഡി.എഫ് വർഗീയ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.