തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെ.പി.സി.സി പിരിച്ചുവിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി മാനിച്ച് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാണ് രാഹുൽഗാന്ധി പരസ്യമായി പറഞ്ഞത്. ഇൗ സാഹചര്യത്തിൽ രാഹുൽഗാന്ധിയാേണാ രാഹുൽ ഇൗശ്വറാണോ കോൺഗ്രസിെൻറ നേതാവെന്ന് കേരളത്തിലെ നേതാക്കൾ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡൻറ് എന്ന നിലയിൽ രാഹുൽഗാന്ധി പറഞ്ഞതാണ് കോൺഗ്രസിെൻറ ഒൗദ്യോഗിക നിലപാട്. ഇത് അംഗീകരിക്കാത്ത കോൺഗ്രസ് ഘടകം പ്രസിഡൻറിനെ ധിക്കരിക്കുകയാണ്. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് അയയ്ക്കാനുള്ള സമരമായി ശബരിമല പ്രക്ഷോഭം മാറിയിരിക്കുന്നു.
നാമജപ പൂജക്ക് സർക്കാർ എതിരല്ല. പക്ഷേ ജപത്തിെൻറ പേരിൽ ബസിന് കല്ലെറിയരുത്. സ്വാമി ശരണം വിളിച്ച് പൊലീസ് വാഹനം കത്തിക്കുകയും ചെയ്യരുത്. നാമജപത്തിെൻറ പേരിൽ ആർക്കെതിരെയും കേസെടുക്കില്ല. എന്നാൽ ഇതിെൻറ മറവിൽ ആക്രമം അഴിച്ചുവിട്ടാൽ സർക്കാരിന് നോക്കിയിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമത്തിനെതിെര സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷെൻറ സാംസ്കാരിക വിഭാഗമായ ‘രചന’ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നതാണ് തെൻറ നിലപാട്. ഇക്കാര്യത്തില്‍ കേരളത്തിലെ കോൺഗ്രസ് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തെൻറ വ്യക്തിപരമായ അഭിപ്രായം. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.