എത്ര എതിർപ്പുണ്ടായാലും സിൽവർ ലൈൻ നടപ്പാക്കുമെന്ന്​ കോടിയേരി ബാലകൃഷ്ണൻ

കൊല്ലം: എത്ര എതിർപ്പുണ്ടായാലും സിൽവർ ലൈൻ നടപ്പാക്കുമെന്നും ചെയ്യുമെന്ന്​ പറഞ്ഞാൽ ചെയ്യുന്നതാണ് പിണറായി സർക്കാറിന്‍റെ പ്രത്യേകതയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ജില്ല സമ്മേളനത്തിന്‍റെ സമാപന പൊതുസമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലക്ഷ്യബോധത്തോടെയാണ് സർക്കാർ നീങ്ങുന്നത്. ഭൂവുടമകളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നടപ്പാക്കുക. കേരളത്തിൽ ട്രെയിനുകൾക്ക് വേഗം കുറവാണ്. ഇത്​ മനസ്സിലാക്കിയാണ് അതിവേഗ ട്രെയിൻ വേണമെന്ന ചിന്തയുണ്ടായത്. യു.ഡി.എഫ് കാലത്ത് പഠനം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇന്ത്യയിലെ എട്ട്​ സംസ്ഥാനങ്ങളിൽ കേന്ദ്ര സഹായത്തോടെ പദ്ധതി തുടങ്ങി. രാഷ്ട്രീയ എതിർപ്പുകാരണം സിൽവർ ലൈനിന് കേന്ദ്രം സഹായം നൽകുന്നില്ല. സഹായിക്കുന്നില്ലെന്ന്​ പറഞ്ഞ്​ നിസ്സഹായരായി ഇരുന്നാൽ കേരളത്തിന്‍റെ ഭാവി ഇരുളടയുമെന്നും കോടിയേരി പറഞ്ഞു.


Tags:    
News Summary - Kodiyeri Balakrishnan said that the Silver Line will be implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.