കേന്ദ്ര ഏജൻസികൾ കേരളത്തിൽ റാകി പറക്കുന്നു, ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളെല്ലാം ഓരോന്നായി ബി.ജെ.പി കയ്യടക്കിയിരിക്കുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ടാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ ഇന്‍കംടാക്‌സ് തുടങ്ങിയ എല്ലാ കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി. അതുപോലെ ഇവിടെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. എന്നാല്‍ കേരളത്തെ ഭയപ്പെടുത്ത് കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ല എന്ന് കോടിയേരി പറഞ്ഞു. എല്‍.ഡി.എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുകാരെ ചാക്കിലാക്കി ബി.ജെ.പിയിലെത്തിച്ചു. ഇങ്ങനെ മാറാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു മടിയുമില്ല. മധ്യപ്രദേശ്, കര്‍ണാടക, ഗോവ, മണിപ്പൂര്‍ അരുണാചല്‍പ്രദേശ്, ഇവിടങ്ങളിലൊക്കെ ജയിച്ചത് കോണ്‍ഗ്രസായിരുന്നു. പക്ഷെ ജയിച്ച കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയായി.

എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും. 60 വയസ്സുകഴിഞ്ഞ പെൻഷനില്ലാത്ത എല്ലാപേർക്കും എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽ.ഡി.എഫ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Kodiyeri Balakrishnan says in Kerala cannot be subdued by intimidation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.