തൃശൂർ: ‘ബിനോയിക്കെതിെര പരാതി നൽകിയ ഒരു അറബിയുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെയൊരു അറബി കേരളത്തിൽ വന്നെന്നോ വരുന്നുണ്ടെന്നോ അറിയില്ല. അതൊക്കെ അറിയുന്നത് നിങ്ങൾക്കല്ലേ?. സാമ്പത്തിക ഇടപാട് നടന്നുവെന്ന് പറയുന്നത് ദുബൈയിലല്ലേ?. ബിനോയ് ദുബൈയിലുണ്ട്. അറബിയും അവിടെയാണ്. ദുബൈയിൽ നിയമവുമുണ്ട്. പിന്നെ എന്തിനാണ് അറബി കേരളത്തിൽ ചുറ്റിക്കറങ്ങുന്നത്’-മകൻ ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രതികരണം. ഫെബ്രുവരിയിൽ തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിെൻറ ഒരുക്കം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ദുബൈ കമ്പനിയുടെ പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് പാർട്ടി നിലപാട് സംസ്ഥാന സെക്രേട്ടറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ല. തെൻറ ഭാഗം ബിനോയിയും വ്യക്തമാക്കി. അതിൽനിന്ന് വിട്ട് വല്ലതുമുണ്ടെങ്കിൽ ദുബൈയിൽ നടപടിക്ക് വിധേയനായാൽ പോരേ?. ഇതിെനാന്നും വ്യക്തിപരമായി മറുപടി ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, അതിന് പാർട്ടി വേദി ഉപയോഗിക്കില്ല.
ബിനോയ് ദുബൈയിൽനിന്ന് കേരളത്തിലേക്ക് ഒളിച്ചു കടന്നുവെന്നും ഇൻറർപോളിനോട് പിടിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് ഒരു പത്രം എഴുതിയത്. ഇൗ ഒരു പത്രലേഖകന് മാത്രമേ ഇെതല്ലാം അറിയൂ. മറ്റ് മാധ്യമ പ്രവർത്തകർക്കൊന്നും അറിയില്ല. ബിനോയ് ദുബൈയിൽതന്നെയുണ്ട്. അറബി വാർത്തസമ്മേളനം നടത്തുന്നുവെങ്കിൽ നടത്തെട്ട. ആര് തടസ്സപ്പെടുത്താൻ?. പാർട്ടിക്കു മുന്നിൽ ഒരു പ്രശ്നവുമില്ല. ഉണ്ടെങ്കിലല്ലേ പരിഹാരം ആവശ്യമുള്ളൂ -കോടിയേരി ചോദിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ആര്, എന്ത് പറഞ്ഞുവെന്ന് എനിക്കറിയില്ല. അത് സ്പീക്കറോടും നിയമസഭ സെക്രട്ടറിയോടും ചോദിക്കുന്നതാവും നല്ലത്. ഒരു മാധ്യമ പ്രവർത്തകൻ അജണ്ട തയാറാക്കിയാൽ തകരുന്ന പാർട്ടിയൊന്നുമല്ല സി.പി.എം. പാർട്ടിക്ക് ഇതുകൊണ്ട് ഒന്നും സംഭവിക്കില്ല. തെൻറ ബിസിനസ് എന്താണെന്ന് ബിനോയ് പറഞ്ഞിട്ടുണ്ട്. കൂടുതൽ അറിയണമെങ്കിൽ ബിനോയിയോട് ചോദിക്കണം. ഇതെക്കുറിച്ച് തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും തനിക്ക് ദുബൈയിൽ ബിസിനസൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.