കൊല്ലം-വേളാങ്കണ്ണി ട്രെയിന്‍ ഓണം വരെ സർവീസ് നടത്തും

ന്യൂഡൽഹി: കൊല്ലം-വേളാങ്കണ്ണി ട്രെയിന്‍ ഓണം വരെ സ്പെഷല്‍ ട്രെയിനായി ഓടുമെന്നും ശേഷം പ്രതിദിന ട്രെയിനാക്കുന്ന ത്​ സജീവ പരിഗണനയിലാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉറപ്പു നൽകിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

ആവണീശ്വരം റെയില്‍വേ സ്​റ്റേഷനില്‍ കൊല്ലം-എഗ്​മോർ എക്സ്പ്രസിന്​ സ്​റ്റോപ്​​ അനുവദിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായി മന്ത്രി എം.പിയെ അറിയിച്ചു. മധ്യ തിരുവിതാംകൂറില്‍

നിന്ന്​ ഏറെപ്പേര്‍ വേളാങ്കണ്ണിക്കു സ്ഥിരമായി തീർഥാടനത്തിനു പോകുന്ന കാര്യം നേര​േത്ത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതി​​െൻറ അടിസ്ഥാനത്തിലാണ് കൊല്ലത്തുനിന്നു കോട്ടയം വഴി എറണാകുളത്തേക്ക് ട്രെയിന്‍ നീട്ടിയതെന്നും റെയില്‍വേ മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ എം.പി സൂചിപ്പിച്ചു.

Tags:    
News Summary - Kollam-Velankanni Train Indian Railway -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.