െകാച്ചി: ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് േജായ്സ് ജോർജ് എം.പി ആരോപണം നേരിടുന്ന കൊട്ടക്കാമ്പൂർ വില്ലേജിലെ 9000 ഏക്കർ ഭൂമിയുടെ രേഖകൾ കാണാനില്ലെന്ന് പൊലീസ് ൈഹകോടതിയിൽ. സർവേ നമ്പർ 58/1ൽപെടുന്ന ഭൂമിയുടെ വിശദാംശങ്ങളടങ്ങുന്ന ഒന്ന്, രണ്ട് നമ്പറുകളിലെ രജിസ്റ്ററുകൾ ദേവികുളം താലൂക്ക് ഒാഫിസിൽനിന്ന് നഷ്ടപ്പെട്ടതായി കാണുന്നുെവന്നാണ് മൂന്നാർ ഡിവൈ.എസ്.പി എസ്. അഭിലാഷ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഭൂമി പതിച്ചുനൽകൽ അപേക്ഷയടങ്ങുന്ന എൽ.എ ഫയലുകൾ, സ്ഥലം സന്ദർശിച്ച് വില്ലേജ് ഒാഫിസർ തയാറാക്കിയ സ്കെച്ച് പ്ലാൻ തുടങ്ങിയ രേഖകൾ റവന്യൂ അധികൃതരുടെ കൈയിൽ ലഭ്യമാണ്. എന്നാൽ, നഷ്ടപ്പെട്ട രണ്ടാം നമ്പർ രജിസ്റ്ററിലാണ് ഭൂമി പതിച്ചുനൽകൽ സംബന്ധിച്ച ലാൻഡ് അെസയിൻമെൻറ് കമ്മിറ്റിയുടെ തീരുമാനമുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാജരേഖ ചമച്ച് ഭൂമികൈയേറിയ കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹരജികളിലാണ് പൊലീസിെൻറ റിപ്പോർട്ട്.
ഇടുക്കി വിജിലൻസ്, കോട്ടയത്തെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം, എറണാകുളത്തെയും ഇടുക്കിയിെലയും സംഘടിത കുറ്റകൃത്യവിഭാഗം എന്നിവരുടെ ൈകവശം ഫയലുകളില്ല. അന്വേഷണ ഉദ്യോഗസ്ഥൻ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇൗ ഫയലുകൾ തെൻറ ൈകവശവും ലഭ്യമല്ലെന്ന വിവരമാണ് ഒക്ടോബർ 31ന് ജില്ല കലക്ടറും അറിയിച്ചിട്ടുള്ളത്. റീസർവേ സമയത്ത് ഭൂമി ആരുടെ കൈവശമായിരുന്നുവെന്നറിയാൻ തിരുവനന്തപുരത്തെ സെൻട്രൽ റീസർവേ ഒാഫിസ്, തൊടുപുഴയിലെ അസി. ഡയറക്ടർ ഒാഫിസ് എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച രേഖകൾ തേടിയെങ്കിലും കൊട്ടക്കാമ്പൂർ വിേല്ലജുമായി ബന്ധപ്പെട്ട ലാൻഡ് രജിസ്റ്റർ ൈകവശമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
കൊട്ടക്കാമ്പൂരിൽ അഞ്ച് ഏക്കറോളം പട്ടയഭൂമി 1995ൽ തനിക്ക് ഉണ്ടായിരുന്നുവെന്നാണ് ഒന്നാം പ്രതി പാലിയത്ത് ജോർജ് മൊഴി നൽകിയിട്ടുള്ളത്. പട്ടയമില്ലാത്ത നാലേക്കർവീതം അയൽവാസികൾ വിൽക്കാൻ തയാറായപ്പോൾ ഏക്കറിന് 30,000 രൂപവീതം നൽകി വാങ്ങുകയായിരുന്നു. പട്ടയം ലഭിക്കുന്നമുറക്ക് കൈമാറണമെന്ന കരാറിെൻറ അടിസ്ഥാനത്തിലായിരുന്നു സ്ഥലംവിൽപന. പട്ടയം ലഭിച്ചപ്പോൾ 2001ൽ പവർ ഒാഫ് അറ്റോണി രജിസ്റ്റർ ചെയ്താണ് സ്ഥലം കൈമാറിയത്. അന്ന് 50,000 രൂപ വീതം ഏക്കറിന് ആവശ്യപ്പെട്ടത് നൽകുകയും ചെയ്തു. തുടർന്ന് 2005ൽ ഭൂമി ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കുമായി കൈമാറുകയായിരുന്നെന്നും താൻ ആരെയും ചതിച്ചിട്ടില്ലെന്നുമാണ് ജോർജ് മൊഴി നൽകിയിട്ടുള്ളത്. ആരും തങ്ങളുടെ ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയിട്ടില്ലെന്ന മൊഴിയാണ് മുൻ ഉടമകളും നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.