കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എറ ണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് ഹൈക ോടതി. കോട്ടയം മേലുകാവിെല രാജേഷ് എന്ന യുവാവിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പിതാവ് രാജു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിെൻറ ഉത്തരവ്.
നേരേത്ത ഹരജി പരിഗണിക്കവേ ഇൻറലിജൻസ് എ.ഡി.ജി.പിയോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. ഇൗ അന്വേഷണത്തിൽ ലഭിച്ച വിശദാംശങ്ങളും ഹരജിക്കാരെൻറ ആരോപണങ്ങളും പരിശോധിച്ചാൽ ഹരജിയിലെ ആവശ്യം ന്യായമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷിക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി.
തുടർന്നാണ് എറണാകുളം ൈക്രംബ്രാഞ്ച് ഡിൈവ.എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറി ഉത്തരവിട്ടത്. വാഹന ഇടപാടിനെക്കുറിച്ച് പരാതി നൽകാൻ മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷിനെ പൊലീസ് തടഞ്ഞുവെച്ച് മർദിച്ചെന്നും മാല മോഷണക്കേസിൽ പ്രതിയാക്കിയെന്നുമാണ് ഹരജിയിലെ ആരോപണം. തുടർന്നുള്ള മനോവിഷമത്തിലാണ് രാജേഷ് ആത്മഹത്യ ചെയ്തതെന്നും സത്യം പുറത്തുവരാൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.