കോട്ടയം: കോട്ടയത്ത് ഗുണ്ടാനേതാവ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. അഞ്ചുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായാണ് പൊലീസിന്റെ കണ്ടെത്തൽ.
വീടിന് സമീപത്തുനിന്നാണ് വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ ഗണ്ടസംഘം തട്ടിക്കൊണ്ടുപോയയത്. തുടർന്ന് അടിച്ചുകൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിടുകയായിരുന്നു. കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ, നഗരത്തിലെ ഗുണ്ട ലിസ്റ്റിലുൾപ്പെട്ട മുട്ടമ്പലം കൊതമന വീട്ടിൽ ജോമോൻ കെ. ജോസിനെ (കേഡി ജോമോൻ -40) അറസ്റ്റ് ചെതിട്ടുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരും കസ്റ്റഡിയിലാണ്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലുണ്ട്.
തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.പരിസരത്തെ സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഷാനിന്റെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.
തലച്ചോറിലെ രക്തസ്രാവം മൂലമാണ് ഷാൻ ബാബുവിന്റെ മരണം. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചതാകാം കാരണമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പുറമേക്ക് മാരക പരിക്കുകളില്ല. മർദനമേറ്റതിന്‍റെ പാടുകൾ മാത്രമാണുള്ളത്. തലയോട്ടിക്ക് പൊട്ടലില്ല. മർദനത്തിനിടയിൽ തല എവിടെയെങ്കിലും ഇടിക്കുകയോ തലയടിച്ച് താഴെ വീഴുകയോ ചെയ്തതിനെതുടർന്നാകാം തലക്കുള്ളിൽ രക്തസ്രാവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.