െകാച്ചി: കൊട്ടിയൂർ പീഡനക്കേസ് മുഖ്യപ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. കൊട്ടിയൂരിൽ 16കാരിയായ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ ഫെബ്രുവരി 17നാണ് നീണ്ടുനോക്കി പള്ളിവികാരിയായിരുന്ന റോബിൻ വടക്കുഞ്ചേരിക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി പ്രകാരമായിരുന്നു കേസ്. തുടർന്ന്, ഇയാളെ അറസ്റ്റ് ചെയ്തു. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ രണ്ടുതവണ നൽകിയ ജാമ്യഹരജിയും തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ തുടർ കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു ജാമ്യഹരജിയിലെ വാദം.
എന്നാൽ, പുരോഹിതൻ എന്ന നിലയിൽ അനുയായികൾ അർപ്പിച്ച വിശ്വാസ്യതയാണ് ഹരജിക്കാരൻ ഇല്ലാതാക്കിയതെന്ന് സീനിയർ ഗവ. പ്ലീഡർ അഭിപ്രായപ്പെട്ടു. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കാനും ശ്രമിക്കും. കോടതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ േപ്രാസിക്യൂഷൻ അപേക്ഷ നൽകിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഹരജിക്കാരൻ ജാമ്യത്തിൽ പുറത്തുണ്ടാകുന്നത് കേസ് നടപടികെള ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇൗ വാദങ്ങൾ അംഗീകരിച്ച കോടതി തുടർന്ന് ജാമ്യഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.