കൊയിലാണ്ടി: സോഷ്യലിസ്റ്റ് പാർട്ടികളുടെയും കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും സ്ഥാനാർഥികൾ തുടർച്ചയായി വിജയം നേടിയ മണ്ഡലമാണ് കൊയിലാണ്ടി.
പക്ഷേ, ആരുടെയും കുത്തകയല്ല മണ്ഡലം. 1957ലാണ് മണ്ഡലത്തിെൻറ പിറവി. നിലവിൽ സി.പി.എമ്മിെൻറ കൈവശമാണ് മണ്ഡലം. കഴിഞ്ഞതവണ കനത്ത പരാജയമായിരുന്നു യു.ഡി.എഫിന് മണ്ഡലത്തിൽ. കോൺഗ്രസിലെ ഗ്രൂപ്പുകളി അതിൽ പ്രധാന പങ്കുവഹിച്ചു. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക വരുമ്പോഴൊക്കെ കലാപക്കൊടി ഉയരുന്ന മണ്ഡലമാണിത്.
ഇത്തവണ മുമ്പൊരിക്കലുമില്ലാത്ത അവസ്ഥയാണ്. കോൺഗ്രസിൽ സീറ്റിനുവേണ്ടി ചിലരെല്ലാം ശക്തമായി രംഗത്തുവന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ അപശബ്ദങ്ങൾ കാര്യമായി ഉണ്ടായില്ല. ഇത് ഒരു പ്ലസ് പോയൻറാണ്. യു.ഡി.എഫിന് പ്രതീക്ഷ നൽകുന്ന പ്രധാന ഘടകവുമാണിത്.
മത്സരിക്കുന്ന പ്രധാന കക്ഷികളുടെ സ്ഥാനാർഥികളൊന്നും തദ്ദേശവാസികളല്ല. ഒരാൾ ഒഴികെയുള്ളവർ മണ്ഡലത്തിൽ ആദ്യമായി ജനവിധി തേടുന്നവരാണ്. കഴിഞ്ഞതവണ മത്സരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, സി.പി.എം ജില്ല കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കാനത്തിൽ ജമീല, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി എൻ.പി. രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന പോരിന് ഇറങ്ങിയിട്ടുള്ളത്.
വികസന പ്രവർത്തനങ്ങൾക്കാണ് ചർച്ചകളിൽ പ്രാമുഖ്യം. ഇടതുഭരണത്തിൽ മുമ്പൊന്നുമില്ലാത്ത വികസനനേട്ടങ്ങൾ കൈവരിച്ചെന്ന് ഇടതുപക്ഷം അവകാശപ്പെടുമ്പോൾ വികസന മുരടിപ്പിെൻറ കാലമായിരുന്നു ഇതെന്ന് മറുപക്ഷം പറയുന്നു. തീരദേശ മണ്ഡലമായതിനാൽ ആഴക്കടൽ മത്സ്യബന്ധന വിഷയവും പ്രാധാന്യമർഹിക്കുന്നു. തുടർച്ചയായി മൂന്നുതവണ പരാജയത്തിെൻറ രുചിയറിഞ്ഞ യു.ഡി.എഫിന് സീറ്റ് പിടിച്ചെടുക്കുക അഭിമാനപ്രശ്നമാണ്. മറുഭാഗത്ത് ഭരണം ഉറപ്പിക്കുന്നതിൽ ഇവിടത്തെ വിജയവും ഘടകമാണ്. എൻ.ഡി.എക്ക് വോട്ടിൽ വർധനവും ഉണ്ടാക്കണം.
ഈ ലക്ഷ്യങ്ങളോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. എസ്.യു.സി.ഐ കമ്യൂണിസ്റ്റ് സ്ഥാനാർഥി സി. പ്രവീൺ ചെറുവത്തും മത്സരരംഗത്തുണ്ട്. ഇതോടൊപ്പം, മുന്നണി സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള പേരുമായി സുബ്രഹ്മണ്യൻ, ജമീല.പി.പി എന്നീ സ്വതന്ത്രരും പോർക്കളത്തിലുണ്ട്.
യു.ഡി.എഫ് ഇത്തവണ വിജയിക്കും. കഴിഞ്ഞതവണ കോൺഗ്രസിൽ രൂക്ഷമായ എതിർപ്പുണ്ടായിരുന്നു. ഇത്തവണ അത്തരമൊരു സാഹചര്യമില്ല.
യു.ഡി.എഫിെൻറ ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടക്കുന്നത്. ഇതു നൽകുന്ന ഊർജം വളരെ പ്രധാനമാണ്. അഞ്ചുവർഷം വികസന മുരടിപ്പിേൻറതാണ്. ഇതു മാറ്റിയെടുക്കും. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കും.
വളരെ അനുകൂലമായ പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. വികസന കുതിപ്പിേൻറതായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. കെ. ദാസൻ എം.എൽ.എ തുടങ്ങിവെച്ച പ്രവൃത്തികൾ പൂർത്തിയാക്കും. മത്സ്യമേഖലകളിൽ ഉൾെപ്പടെ ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് കാര്യങ്ങൾ നടപ്പാക്കും.
കൊയിലാണ്ടിയിൽനിന്ന് ഇതുവരെ ജനപ്രതിനിധികൾ ആയവർക്ക് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഗതാഗതക്കുരുക്ക്, കുടിവെള്ളം, മാലിന്യപ്രശ്നം എന്നിവക്ക് പരിഹാരം കാണും. അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കുന്ന സ്ഥാപനം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.