എ​ട​വ​ണ്ണ​പ്പാ​റ - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​മ​ശ്ശേ​രി - എ​ര​ഞ്ഞി​മാ​വ്

റീ​ച്ച് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ച​ശേ​ഷം മു​ക്കം

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ന​ട​ത്തു​ന്നു

അടിമുടി മുഖം മിനുക്കാൻ കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാത

താ​മ​ര​ശ്ശേ​രി: നാ​ടി​‍െൻറ വി​ക​സ​ന​ത്തി​ന് മെ​ച്ച​പ്പെ​ട്ട ഗ​താ​ഗ​ത സം​വി​ധാ​നം വേ​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ േറാ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ സാ​ധ്യ​മാ​ക്കി വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് മു​ഖേ​ന നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 9,530 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡ് നി​ർ​മാ​ണ​രം​ഗ​ത്തെ പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് എ​ല്ലാ നി​ർ​മാ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കൊ​യി​ലാ​ണ്ടി മു​ത​ൽ എ​ര​ഞ്ഞി​മാ​വ് വ​രെ​യു​ള്ള 51 കി.​മീ റോ​ഡ്​ പു​ന​ർ​നി​ർ​മാ​ണ​ത്തി​‍െൻറ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. കൊ​യി​ലാ​ണ്ടി- പൂ​നൂ​ർ, പൂ​നൂ​ർ- ഓ​മ​ശ്ശേ​രി, ഓ​മ​ശ്ശേ​രി- എ​ര​ഞ്ഞി​മാ​വ് എ​ന്നീ മൂ​ന്ന് റീ​ച്ചു​ക​ളാ​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​മാ​യ വീ​തി ല​ഭ്യ​മാ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ 12 മീ​റ്റ​ർ കാ​ര്യേ​ജ് വേ ​ആ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് റോ​ഡി​‍െൻറ ന​വീ​ക​ര​ണം.

ക​ലു​ങ്കു​ക​ൾ, പാ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും പ​രി​പാ​ല​ന​വും, ഡ്രെ​യി​നേ​ജു​ക​ൾ, ടൈ​ൽ വി​രി​ച്ച ഹാ​ൻ​ഡ്​​ റെ​യി​ലോ​ട് കൂ​ടി​യ ന​ട​പ്പാ​ത​ക​ൾ, പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, തെ​രു​വു​വി​ള​ക്കു​ക​ൾ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​കും.താ​മ​ര​ശ്ശേ​രി പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് ന​ട​ന്ന കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന പൂ​നൂ​ര്‍-​ഓ​മ​ശ്ശേ​രി റീ​ച്ചി​‍െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം.​എ​ല്‍.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് ബാ​ബു ക​ള​ത്തൂ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജെ.​ടി. അ​ബ്​​ദു​റ​ഹി​മാ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നാ​സ​ര്‍ എ​സ്​​റ്റേ​റ്റ്മു​ക്ക്, അം​ബി​ക മം​ഗ​ല​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​മ രാ​ജേ​ഷ്, എ. ​അ​ര​വി​ന്ദ​ന്‍, എ.​പി. സ​ജി​ത്ത്, എ.​പി. മു​സ്ത​ഫ, അ​ഡ്വ. ജോ​സ​ഫ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മു​ക്കം: തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വ​രു​ന്ന ഓ​മ​ശ്ശേ​രി മു​ത​ൽ എ​ര​ഞ്ഞി​മാ​വ് വ​രെ​യു​ള്ള റീ​ച്ചി​‍െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജോ​ർ​ജ് എം. ​തോ​മ​സ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി.

മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി ബാ​ബു ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി. ജ​മീ​ല, പ്ര​ജി​ത പ്ര​ദീ​പ്, ഇ. ​ര​മേ​ശ് ബാ​ബു, എം.​ടി. അ​ഷ്റ​ഫ്, പി.​കെ. ക​ണ്ണ​ൻ, വി. ​കു​ഞ്ഞാ​ലി, ടാ​ർ​സ​ൻ ജോ​സ്, റോ​യി മു​രി​ക്കോ​ലി​ൽ, കെ.​സി. നൗ​ഷാ​ദ്, ടി.​എ. അ​ശോ​ക്, കെ.​ടി. ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - koyilandy-edavanna state highway renovation work inagurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.