അടിമുടി മുഖം മിനുക്കാൻ കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാത
text_fieldsതാമരശ്ശേരി: നാടിെൻറ വികസനത്തിന് മെച്ചപ്പെട്ട ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് ആധുനിക സംവിധാനങ്ങളോടെ േറാഡ് വികസന പദ്ധതികൾ സർക്കാർ സാധ്യമാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണ പ്രവൃത്തി ഉദ്ഘാടനം വിഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9,530 കിലോമീറ്റർ റോഡുകൾ നവീകരിച്ചിട്ടുണ്ട്. റോഡ് നിർമാണരംഗത്തെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് എല്ലാ നിർമാണങ്ങളും പൂർത്തിയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷതവഹിച്ചു.
കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് വരെയുള്ള 51 കി.മീ റോഡ് പുനർനിർമാണത്തിെൻറ ടെൻഡർ നടപടികൾ പൂർത്തിയായി. കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളായാണ് പ്രവൃത്തി നടത്തുന്നത്. ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി ആധുനിക സൗകര്യങ്ങളോടെയാണ് റോഡിെൻറ നവീകരണം.
കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രെയിനേജുകൾ, ടൈൽ വിരിച്ച ഹാൻഡ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ടാകും.താമരശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന കൊടുവള്ളി മണ്ഡലത്തിലുൾപ്പെടുന്ന പൂനൂര്-ഓമശ്ശേരി റീച്ചിെൻറ ഉദ്ഘാടന ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തോമസ് ബാബു കളത്തൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ടി. അബ്ദുറഹിമാന്, ജില്ല പഞ്ചായത്ത് അംഗങ്ങളായ നാസര്‍ എസ്റ്റേറ്റ്മുക്ക്, അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമ രാജേഷ്, എ. അരവിന്ദന്, എ.പി. സജിത്ത്, എ.പി. മുസ്തഫ, അഡ്വ. ജോസഫ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ വരുന്ന ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള റീച്ചിെൻറ ഉദ്ഘാടന ചടങ്ങിൽ ജോർജ് എം. തോമസ് എം.എൽ.എ മുഖ്യാതിഥിയായി.
മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗം വി.പി. ജമീല, പ്രജിത പ്രദീപ്, ഇ. രമേശ് ബാബു, എം.ടി. അഷ്റഫ്, പി.കെ. കണ്ണൻ, വി. കുഞ്ഞാലി, ടാർസൻ ജോസ്, റോയി മുരിക്കോലിൽ, കെ.സി. നൗഷാദ്, ടി.എ. അശോക്, കെ.ടി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.