കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വിമാനത്താവള ഡയറക്ടറടക്കം 35 പേർക്ക് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി. ശനിയാഴ്ച വരെ ഇദ്ദേഹം ജോലിയിലുണ്ടായിരുന്നതായാണ് വിവരം.
കസ്റ്റംസ്, സി.ഐ.എസ്.എഫ് എന്നിവരടക്കം വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയതായും പറയുന്നു.
ജൂൺ ഏഴിനാണ് ടെർമിനൽ മാനേജറുടെ സ്രവം പരിശോധനക്കായി അയച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന ഫലം ലഭിച്ചത്. സ്രവ പരിശോധന ഫലം വരാൻ വൈകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.