മാവോവാദികളുടെ മൃതദേഹം നാളെ വരെ സംസ്​കരിക്കരുതെന്ന് കോടതി

കോഴിക്കോട്​: നിലമ്പുർ വനമേഖലിയിൽ ​പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം ചൊവ്വാഴ്​ച രാത്രി 7 മണിവരെ സംസ്​കരിക്കരുതെന്ന്​ മഞ്ചേരി ​കോടതി ഉത്തരവിട്ടു.

മനുഷ്യാവകാശ പ്രവർത്തകർ നൽകിയ പരാതിയിലാണ്​ കോടതി ഉത്തരവ്​. ഹരജികൾ കോടതി നാളെ വീണ്ടും പരിഗണിക്കും. മൃതദേഹം സംസ്​കരിക്കുന്നതിനെതിരെ കുപ്പു ദേവരാജ​െൻറ ബന്ധുക്കളും കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ നിലമ്പുരിലെ ഇരുളായി വനമേഖലയിൽ മാവോയിസ്​റ്റുകളായ കുപ്പു ദേവരാജനും അജിതയും പൊലീസ്​ വെടിവെയ്​പ്പിൽ ​കൊല്ലപ്പെട്ടത്​. പൊലീസ്​ നടത്തിയത്​ വ്യാജ ഏറ്റുമുട്ടലാണെന്ന്​ ആരോപണമുയർന്നിരുന്നു.

Tags:    
News Summary - kozhikode maoist encountere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.