മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സന്ദർശനം വർഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമിെട്ടന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. അമിത് ഷാ സന്ദർശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള അമിത് ഷായുടെ തന്ത്രം കേരളത്തിൽ വിലപ്പോകില്ല. ബി.ജെ.പിയുടെ നീക്കത്തിനെതിരെ മുസ്ലിം ലീഗിെൻറ നേതൃത്വത്തിൽ കൂട്ടായ്മ രംഗത്ത് വരുമെന്നും കെ.പി.എ മജീദ് പറഞ്ഞു. മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാ സർക്കാറിെൻറ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. അമിത് ഷായുടെ സന്ദർശനം തുടരുന്നതിനിടെയാണ് ഇതിനെതിരെ ശക്തമായ സന്ദേശവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ദേശീയ പാതയോര പദവി നഷ്ടപ്പെട്ട രണ്ട് റോഡുകൾക്ക് സമീപത്തെ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തോട് ലീഗിന് വിയോജിപ്പാണെന്ന് തെളിയിക്കുന്നതാണ് മജീദിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.