തലശ്ശേരി: ജീവിതത്തിലുടനീളം മാനവികമൂല്യങ്ങളെ കാത്തുസൂക്ഷിച്ച ഗാന്ധിയനായ കെ.പി.എ. റഹീമിന്‍റെ സ്മരണക്കായി പാനൂർ ആസ്ഥാനമായുള്ള കെ.പി.എ. റഹീം സ്മൃതി വേദി ഒരുക്കിയ പ്രഥമ പുരസ്കാരത്തിന് കേരള മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് അർഹനായി.
ചിന്തകൊണ്ടും വിജ്ഞാനംകൊണ്ടും വാക്കുകൾകൊണ്ടും കേരളീയ മനസ്സുകളിൽ ഇടംനേടിയ അസാമാന്യ പ്രതിഭയെന്നതിനാലാണ് പുരസ്കാര ജേതാവായി അലക്സാണ്ടർ ജേക്കബിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ പ്രഫ. ബി. മുഹമ്മദ് അഹമ്മദും ടി.പി.ആർ. നാഥും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പതിനൊന്നായിരത്തി ഒന്ന് രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം ജനുവരി 13ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സമ്മാനിക്കും. 2019 ജനുവരി 13ന് മാഹിയിലെ പുത്തലം ക്ഷേത്രത്തിലെ ആൽത്തറക്കടുത്താണ് റഹീം മാസ്റ്റർ ആകസ്മികമായി മരിച്ചത്. വാർത്ത സമ്മേളനത്തിൽ യാക്കൂബ് എലാങ്കോട്, അശ്റഫ് പൂക്കോം, കെ.വി. മനോഹരൻ, എ.സി. കുഞ്ഞിക്കണ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.