രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടു -കെ. സുധാകരൻ

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യം ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് കെ.സുധാകരന്‍. രാഹുല്‍ കേരളത്തില്‍നിന്ന് മത്സരിക്കരുതെന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമായ സി.പി.ഐയുടെ ആവശ്യത്തിൽ ഔചിത്യക്കുറവുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

മുന്നണി സംവിധാനത്തില്‍ തീരുമാനമെടുക്കാന്‍ നേതാക്കളുണ്ട്. പക്ഷേ, രാഹുല്‍ വയനാട്ടില്‍ മത്സരിക്കേണ്ടതില്ലെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം വയനാട്ടിൽനിന്നുതന്നെ മത്സരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്‍റെ അഭിപ്രായം അതാണ്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ഒരു വ്യത്യാസവും വരാന്‍ സാധ്യതയില്ല. സി.പി.ഐയുടെ ആവശ്യത്തെ വിമർശിക്കുന്നില്ല. അത് അംഗീകരിക്കണോ എന്നത് മുന്നണിയാണ് തീരുമാനിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

പുതുപ്പള്ളി വിജയവുമായി ബന്ധപ്പെട്ട് വാർത്തസമ്മേളനത്തിലുണ്ടായ തർക്കം അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കമ്യൂണിക്കേഷൻ ഗ്യാപ്പില്ലെന്നും സുധാകരൻ പ്രതികരിച്ചു. സതീശനുമായി ഒരു തര്‍ക്കവുമില്ല. നല്ല സൗഹൃദത്തിലാണ് അന്നും ഇന്നും. ആരുമായും തർക്കമില്ല. പുതുപ്പള്ളിയിൽ മുന്നണിക്കുവേണ്ടിയാണ് താൻ പോരാടിയതെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - KPCC asked Rahul to contest in Wayanad -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.