കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥ ഒഴിവാക്കണം –വി.എം. സുധീരന്‍

തിരുവനന്തപുരം: രാജ്യത്ത് ബി.ജെ.പി കൂടുതല്‍ ശക്തിയാര്‍ജിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും വിഭാഗീയത താഴെതട്ടിലത്തൊതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വി.എം. സുധീരന്‍. കണ്ണമ്മൂലയില്‍ കോണ്‍ഗ്രസ് ബൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. നാലുമാസത്തോളം രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടിവരും. തല്‍സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് വിട്ടുനില്‍ക്കുക എന്നത് ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ നീതിയല്ല.  

ഞാന്‍ സ്ഥാനം ഒഴിഞ്ഞോ ഇല്ലയോ എന്നത് പ്രശ്നമല്ല. എനിക്ക് പകരം ആരുവന്നാലും അവര്‍ പ്രസ്ഥാനത്തിന്‍െറ നേതാവാണ്. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കണം. താന്‍ അടിമുടി കോണ്‍ഗ്രസുകാരനാണ്. ഒരു സമുദായത്തിന്‍െറയോ ശക്തിയുടെയോ തണലിലല്ല ഇതുവരെ ജീവിച്ചത്. ഏറ്റെടുത്ത ഉത്തരവാദിത്തമെല്ലാം കഴിയുന്നവിധം നിറവേറ്റിയെന്നാണ് വിശ്വാസം. എല്ലാം തികഞ്ഞെന്ന അഭിപ്രായം തനിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.

പട്ടാളച്ചിട്ടയോടെ പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പോലും വിഭാഗീയത ശക്തമാണ്. മാധ്യമങ്ങള്‍ ശക്തമായ കാലഘട്ടത്തില്‍ ഒരു പാര്‍ട്ടിക്കും ഒരു വ്യക്തിക്കും അവരുടെ ആഭ്യന്തരകാര്യങ്ങള്‍ മറച്ചുവെക്കാന്‍ കഴിയില്ല. അതെല്ലാം സുതാര്യതയുടെ ഭാഗമായി കണ്ടാല്‍മതി. പക്ഷേ, വിഭാഗീയത താഴെതലങ്ങളിലേക്ക് എത്താതിരിക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പച്ചയായ വര്‍ഗീയത പരസ്യമായി പറഞ്ഞാണ് മോദി വിജയം നേടിയത്. ഇപ്പോഴത്തെ ബി.ജെ.പിയുടെ വിജയം താല്‍ക്കാലിക പ്രതിഭാസമായേ കാണേണ്ടതുള്ളൂ.
ഇ. അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവിനെതിരായി തക്കതായ മറുപടി നല്‍കാനുള്ള അവസരമാണ് വരുന്ന മലപ്പുറം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പെന്നും സുധീരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു.

 

Tags:    
News Summary - KPCC issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.