മുഖ്യമന്ത്രിയുടെ വിദേശപര്യടനം ​െകാണ്ട്​ നേട്ടമില്ല -മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം നടത്തേണ്ടതില്ലായിരുന്നു. 200 കോടി രൂപ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്ന് അറിയിച്ച നീറ്റ ജലാറ്റിന്‍ കമ്പനിയുടെ പരിസ്ഥിതി മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാതിക്കുടത്തെ ജനങ്ങള്‍ നടത്തുന്ന സമരം മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

നാടി​​െൻറ താല്‍പര്യം ബലികഴിക്കുന്ന കമ്പനികളുടെ നിക്ഷേപം കൊണ്ടുവരുന്നതിനാണോ കോടികള്‍ ചെലവാക്കി വിദേശപര്യടനം നടത്തിയത്? ഇതുവരെ നടത്തിയ വിദേശയാത്രകളില്‍ എന്തെങ്കിലും പ്രയോജനം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും വിശദീകരിക്കണം. കുടുംബാംഗങ്ങളുടെ യാത്ര​െചലവ് വഹിച്ചത് സര്‍ക്കാറല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല. ഭീരുവിനെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - KPCC President slams Chief Minister's foreign trips - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.