തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനവും അച്ചടക്കസമിതി രൂപവത്കരണവും ഉടൻ നടത്താൻ നേതൃത്വം. 10 ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുത്ത് ഒരുമിച്ച് പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്.
കൂടിയാലോചനകൾക്ക് തിങ്കളാഴ്ച തുടക്കമിടും. യുവനിരക്ക് മികച്ച പ്രാതിനിധ്യമുറപ്പാക്കി ഏകദേശം 40 പേരെ സെക്രട്ടറിമാരാക്കാനാണ് ആലോചന. സംഘടനാപ്രവർത്തനങ്ങളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെ സഹായിക്കുന്ന ചുമതലയായിരിക്കും സെക്രട്ടറിമാർക്കുണ്ടാകുക. ഇവർ നിർവാഹക സമിതിയുടെ ഭാഗമായിരിക്കില്ല.
ഒരു ചെയർമാനും നാല് അംഗങ്ങളും ഉൾപ്പെടുന്നതായിരിക്കും അച്ചടക്ക സമിതി. വി.എസ്. വിജയരാഘവൻ, കെ. മോഹൻകുമാർ തുടങ്ങിയവരുടെ പേരുകൾ ഇതിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.