തിരുവല്ല: സമ്മതിദാനാവകാശവും സമരായുധമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് 53ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തിരുവല്ല അലക്സാണ്ടർ മാർത്തോമ സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാതിനിധ്യ ജനാധിപത്യത്തിനുള്ള മുറവിളിക്ക് ഭരണഘടനയോളം പഴക്കമുണ്ട്. 1891ലെ മലയാളി മെമ്മോറിയലും 1896ലെ ഈഴവ മെമ്മോറിയലും ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ജാതി സെൻസസിനുള്ള സെക്രേട്ടറിയറ്റ് നടയിലെ രാപ്പകൽ സമരത്തെ തുടർന്ന് അനുകൂല നിലപാട് ഇല്ലാത്തതിനാൽ സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ അധ്യക്ഷത വഹിച്ചു. പി.എ. അജയഘോഷ്, എൻ.ബിജു, അഡ്വ.എ.സനീഷ് കുമാർ, അഖിൽ കെ. ദാമോരൻ, സി.കെ. ഉത്തമൻ, എ.പി. ലാൽകുമാർ, പി.എൻ. സുരൻ, പി.വി. ബാബു, ടി.ജി. ഗോപി, ഡോ.ആർ.വിജയകുമാർ, വി.ശ്രീധരൻ, എം.എസ്. സുനിൽകുമാർ, പി.ജെ. സുജാത, മാജിപ്രമോദ്, സാബുകൃഷ്ണൻ, എം.ടി. മോഹനൻ, സി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.