ആലപ്പുഴ: ഇ.എം.എസിനെ ഇപ്പോള്‍ പൊക്കിപ്പിടിച്ച് ന്യായം പറയുന്നവര്‍ക്ക് ആ വ്യക്തിയെക്കുറിച്ച് എന്തറിയാമെന്ന് കെ.ആര്‍. ഗൗരിയമ്മ. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് താന്‍ ഇരുത്തിയ ബി. ഗോപന് ഇ.എം.എസുമായി എന്ത് ബന്ധമാണുള്ളത്. അയാള്‍ ഇ.എം.എസിനെ കണ്ടിട്ടുണ്ടോ. താന്‍ രാഷ്ട്രീയ വിശ്രമത്തിന് പോകണമെന്ന് പറയാന്‍ എന്ത് അധികാരമാണുള്ളത്. അധികാരവും പണവും സ്വാര്‍ഥമോഹങ്ങളും ആഗ്രഹിക്കുന്നവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂവെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് ’87ല്‍ സി.പി.എമ്മും സി.പി.ഐയും പ്രചരിപ്പിച്ചിരുന്നു. ജനം അത് വിശ്വസിച്ചു. എന്നാല്‍, ഇ.എം.എസ് അത് വെട്ടി. നമ്പൂതിരിപ്പാടിന്‍െറ മനസ്സിലെ ജാതിചിന്തയായിരിക്കും അതിന് കാരണമെന്ന് ഗൗരിയമ്മ പറഞ്ഞു. താഴ്ന്ന ജാതിക്കാര്‍ക്ക് ഒന്നും അറിയില്ളെന്ന് ഇ.എം.എസ് കണക്കുകൂട്ടിക്കാണും. പല കുരുക്കിലും തന്നെ പെടുത്താന്‍ ഇ.എം.എസ് നോക്കി. കശുവണ്ടി തട്ടിപ്പും അതിന്‍െറ ഭാഗമായിരുന്നു. എന്നാല്‍, കശുവണ്ടി പൊളിച്ചുവന്നപ്പോള്‍ കുടുങ്ങിയത് ഇ.എം.എസിന്‍െറ സ്വന്തക്കാരായിരുന്നു.
താന്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ക്ക് അപ്പുറത്ത് മറ്റെന്താണ് ഇവിടെ നടന്നിട്ടുള്ളത്. താന്‍ രാഷ്ട്രീയം ജനസേവനമായേ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ വിമത കൊടി ഉയര്‍ത്തിയ ഗോപനൊപ്പം ആരുമില്ല. അയാളുടെ ഭാര്യക്ക് ജോലി വാങ്ങിക്കൊടുത്തതുവരെ താനാണെന്നും ഗൗരിയമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.