തിരുവനന്തപുരം: കഴിഞ്ഞ വേനലിലെ അധിക വൈദ്യുതി വിതരണത്തിലെ ബാധ്യത ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കാൻ വൈദ്യുതി ബോർഡ് ശ്രമം തുടങ്ങി. കഴിഞ്ഞ ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് 74.60 േകാടി അധിക ബാധ്യത വെന്നന്നും ഇത് സർച്ചാർജായി പിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബോർഡ് െറഗുലേറ്ററി കമീഷനെ സമീപിച്ചത്.
യൂനിറ്റിന് 14 പൈസ വീതം മൂന്ന് മാസത്തേക്ക് വർധിപ്പിക്കണമെന്നാണ് ആവശ്യം. പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയ ശേഷമാകും കമീഷെൻറ തീരുമാനം. ഇക്കൊല്ലം വൈദ്യുതി നിരക്കിൽ കമീഷൻ വൻ വർധന വരുത്തിയിരുന്നു. ബോർഡ് താരിഫ് പെറ്റീഷൻ നൽകിയില്ലെങ്കിലും കമീഷൻ സ്വന്തം നിലയിൽ പരിഷ്കരണ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ സർച്ചാർജിനായി നീക്കം. അതെ സമയം അണക്കെട്ടുകളിൽ വെള്ളമുണ്ടെന്നും നിരക്ക് വർധിപ്പിക്കില്ലെന്നും മന്ത്രി എം.എം. മണി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.