കോട്ടയം: കോവിഡ് കാലവും സ്കൂൾ ബസുകളുടെ അഭാവവും കണക്കിലെടുത്ത് വിദ്യാലയങ്ങൾക്ക് നൽകുന്ന ബസ് ഓൺ ഡിമാൻഡ് സർവിസുകളുടെ മിനിമം നിരക്ക് മാസം ഒന്നര ലക്ഷം രൂപയായി നിശ്ചയിച്ച് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. കിലോമീറ്ററിന് 75 രൂപയാണ് നൽകേണ്ടത്. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് പ്രത്യേക നിരക്കിൽ ഓർഡിനറി ബസുകൾ നൽകുന്നെതന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
പ്രതിദിനം 100 കിലോമീറ്റർ ദൂരത്തിൽ പരമാവധി നാലു ട്രിപ്പുകൾ നടത്താം. ഇപ്രകാരം മാസത്തിൽ 20 ദിവസമാണ് ബസുകൾ നൽകുക. ദിവസം ഓരോ ട്രിപ്പിലും 40 കുട്ടികളെ ഇരുത്തിെക്കാണ്ടുപോകാം. സ്കൂൾ അധികൃതർ നിർദേശിക്കുന്ന ജീവനക്കാരെയും കയറ്റാം. ഒരു മാസത്തെ തുക മുൻകൂർ അടക്കണം. ഓരോ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വാടക നൽകണം. 101മുതൽ 120 കിലോമീറ്റർവരെ 1.6 ലക്ഷം, 121 മുതൽ 140 കിലോമീറ്റർവരെ 1.7 ലക്ഷം, 141 മുതൽ 160വരെ 1.8 ലക്ഷം, 161 മുതൽ 180 കിലോമീറ്റർവരെ 1.9 ലക്ഷം, 181 മുതൽ 200വരെ രണ്ട് ലക്ഷം എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ.
അധിക ദൂരം ഓടിക്കണമെങ്കിൽ കിലോമീറ്ററിന് 45 - 65 രൂപ നൽകണം. ഡീസൽ വില 110 ൽ എത്തും വരെയാകും ഇൗ നിരക്ക്. വില കൂടിയാൽ നിരക്കും ഉയർത്തും. സൂപ്പർ ക്ലാസ് എ.സി ബസുകളും നൽകും. ഓരോ ദിവസത്തെയും നിരക്ക് അനുസരിച്ചുള്ള ടിക്കറ്റുകൾ വിദ്യാലയങ്ങൾക്ക് നൽകുന്ന രീതിയാവും ഇതിന് സ്വീകരിക്കുക. ബോണ്ട് സർവിസുകളിൽ കഴിയുന്നത്ര വനിത കണ്ടക്ടർമാരെ നിയോഗിക്കും. വിദ്യാലയങ്ങൾക്കുള്ള സർവിസ് കഴിഞ്ഞുള്ള സമയത്ത് സാധാരണ സർവിസുകൾ നടത്താനും ഈ ബസുകൾ ഉപയോഗിക്കും. ഇൻഷ്വർ ചെയ്ത ബസുകൾ ഉപയോഗിക്കണെമന്നും ബ്രേക്ഡൗണായാൽ പകരം ബസുകൾ നൽകണമെന്നും അതിനായി ബസുകൾ തയാറാക്കി നിർത്തണമെന്നും നിർദേശമുണ്ട്. എന്നാൽ, സ്കൂളുകൾക്കും കുട്ടികൾക്കും വൻ ബാധ്യത വരുത്തുന്ന ഈ നിരക്കിൽ ബസുകൾ എടുക്കാനാവില്ലെന്നാണ് വിദ്യാലയ അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.