തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കാൻ നൽകുന്ന 30 ശതമാനം ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടി. സ്കാനിയ, വോൾവോ ബസുകളിലെ യാത്രക്കാർക്ക് ഏപ്രിൽ 30 വരെ ഓൺലൈൻ ടിക്കറ്റിന് 70 ശതമാനം തുക നൽകിയാൽ മതി.
വെബ്സൈറ്റിലും എന്റെ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്പിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ബസ് ചാർജ് കൂട്ടിയാൽ ആനുകൂല്യം ലഭിക്കില്ലെന്നും പരമാവധി യാത്രക്കാർ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.