കെ.എസ്​.ആർ.ടി.സി ശമ്പളത്തിനുള്ള 103 കോടി സർക്കാർ ഉടൻ നൽകണം -ഹൈകോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം ബോണസും നൽകാൻ ആവശ്യമായ തുക സെപ്​റ്റംബർ ഒന്നിനുമുമ്പ്​ സർക്കാർ കൈമാറണമെന്ന്​ ഹൈകോടതി. ജീവനക്കാർക്ക്​ പട്ടിണി ഓണം ഉണ്ടാവരുതെന്ന്​ പരാമർശിച്ചാണ്​ കെ.എസ്​.ആർ.ടി.സി ആവശ്യപ്പെട്ട 103 കോടി ഉടൻ നൽകാൻ ജസ്റ്റിസ്​ ദേവൻ രാമച​​ന്ദ്രൻ ഉത്തരവിട്ടത്​. അനുവദിക്കുന്ന തുക കെ.എസ്.ആർ.ടി.സിയുടെ ആസ്തിയിൽനിന്ന് തിരികെ പിടിക്കാനാകും. ശമ്പളം യഥാസമയം നൽകാത്തതിനെതിരെ ജീവനക്കാർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി. ബോണസിന്​ മൂന്നുകോടിയടക്കമാണ്​ 103 കോടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന്​ സർക്കാർ അഭിഭാഷകൻ അറിയിച്ചു. ധനമന്ത്രായലയത്തിന്റെ എതിർപ്പാണ് പണം അനുവദിക്കുന്നതിലെ കാലതാമസത്തിന്​ കാരണം. കെ.എസ്.ആർ.ടി.സിയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾക്കായി 250 കോടി കൂടി ആവശ്യപ്പെട്ടിട്ടുണ്ട്​. ആസ്തി നിർണയിക്കാനുള്ള ഓഡിറ്റിങ്ങും ആരംഭിച്ചിട്ടുണ്ട്​.

സിംഗിൾ ഡ്യൂട്ടി തൊഴിലാളി യൂനിയനുകൾ അംഗീകരിക്കാതെ സർക്കാറിൽനിന്ന് സഹായം ലഭിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി സത്യവാങ്​മൂലത്തിലൂടെ അറിയിച്ചു. ദിവസവേതനക്കാരുടെ ശമ്പളം വിതരണം ചെയ്തിട്ടുണ്ട്​. എന്നാൽ, സർക്കാർ സഹായമില്ലാതെ മറ്റ്​ ജീവനക്കാരുടെ ശമ്പളം നൽകാനാകില്ലെന്നും വ്യക്തമാക്കി. സിംഗിൾ ഡ്യൂട്ടിയുടെ കാര്യത്തിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തൊഴിലാളി യൂനിയനുകളുമായി മൂന്നുതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ലെന്ന്​ സർക്കാറും കോടതിയെ അറിയിച്ചു.

എല്ലാ വകുപ്പുകളും സർക്കാറി​ന്റെ ഭാഗമല്ലേയെന്നും സിംഗിൾ ഡ്യൂട്ടി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നിരിക്കെ ചർച്ച എന്തിനെന്നും കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമം ഉണ്ടാകാത്തതാണ് പ്രശ്നം. സർക്കാറിന്റെ രക്ഷാകർതൃത്വം മാറണം. മറ്റൊരു സ്ഥാപനത്തിനുമില്ലാത്തവിധം ആസ്തിയുണ്ടായിട്ടും സ്വയംപര്യാപ്തമാക്കാനാകുന്നില്ലെന്ന്​ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കോടതി വിമർശിച്ചു.

കെ.എസ്.ആര്‍.ടി.സി: പലിശയിൽ ധാരണ, പെൻഷൻ ഉടൻ

തി​രു​വ​ന​ന്ത​പു​രം: പ​ലി​ശ നി​ര​ക്ക് സം​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളും ധ​ന​വ​കു​പ്പും ത​മ്മി​ലു​ള്ള ത​ര്‍ക്കം തീ​ർ​ന്ന​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ പെ​ന്‍ഷ​ന്‍ വി​ത​ര​ണ​ത്തി​ന് വ​ഴി തെ​ളി​യു​ന്നു. എ​ട്ടു​ശ​ത​മാ​നം പ​ലി​ശ​ക്ക്​ വാ​യ്പ ന​ല്‍കാ​മെ​ന്ന് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ ക​ണ്‍സോ​ർ​ട്യം സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യ​ത്. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ ക​ൺ​സോ​ർ​ട്യം വ​ഴി പെ​ന്‍ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​ക​യും, ചെ​ല​വാ​യ തു​ക പി​ന്നീ​ട് സ​ര്‍ക്കാ​ര്‍ പ​ലി​ശ സ​ഹി​തം തി​രി​ച്ചു ന​ല്‍കു​ന്ന​തു​മാ​ണ് പ​തി​വ്. എ​ട്ട​ര​ശ​ത​മാ​നം പ​ലി​ശ​യാ​ണ് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​ത് ഏ​ഴ​ര​ശ​ത​മാ​ന​മാ​യി കു​റ​ക്ക​ണ​മെ​ന്ന് ധ​ന​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പെ​ന്‍ഷ​ന്‍ വി​ത​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. ര​ണ്ടു​മാ​സ​ത്തെ പെ​ന്‍ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ട് സ​മ​വാ​യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ട്ടു​ശ​ത​മാ​ന​മാ​യാ​ണ് പ​ലി​ശ നി​ശ്ച​യി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച ശേ​ഷം ഉ​ട​ന്‍ പെ​ന്‍ഷ​ന്‍ ന​ല്‍കും. 40,000 പെ​ന്‍ഷ​ന്‍കാ​രാ​ണ് കെ.​എ​സ് ആ​ർ.​ടി.​സി​യി​ലു​ള്ള​ത്. പെ​ന്‍ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യ​ത് വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. . മാ​സം 60 കോ​ടി രൂ​പ​യാ​ണ് പെ​ന്‍ഷ​നു​വേ​ണ്ട​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് പെ​ന്‍ഷ​ന്‍ വി​ത​ര​ണം സ​ര്‍ക്കാ​ര്‍ പ​രോ​ക്ഷ​മാ​യി ഏ​റ്റെ​ടു​ത്ത​ത്.

കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മാ​യി വ​ർ​ഷാ​വ​ർ​ഷം നീ​ക്കി​വെ​ക്കു​ന്ന വി​ഹി​ത​ത്തി​ൽ​നി​ന്നാ​ണ് സ​ഹ​ക​ര​ണ ക​ൺ​സോ​ർ​ട്യം വാ​യ്പ​യാ​യി ന​ൽ​കി​യ തു​ക തി​രി​ച്ച​ട​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ ക​ൺ​സോ​ർ​ട്യ​ത്തി​ന്‍റെ ഇ​ട​നി​ല​യി​ല്ലാ​തെ ധ​ന​വ​കു​പ്പ് നേ​രി​ട്ട് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഈ ​തു​ക പ്ര​തി​മാ​സം ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പ​ലി​ശ ഇ​ന​ത്തി​ലെ വ​ലി​യ തു​ക ലാ​ഭി​ക്കാ​നാ​കു​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​നി​യും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ക​ൺ​സോ​ർ​ട്യം വ​ഴി​യു​ള്ള പെ​ൻ​ഷ​ൻ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​ധി​കം അ​ധ്വാ​ന​മി​ല്ലാ​ത്ത​തും എ​ന്നാ​ൽ, വ​ലി​യ ലാ​ഭ​മു​ള്ള​തു​മാ​യ ഇ​ട​പാ​ടാ​ണ്. സ​ഹ​ക​ര​ണ ക​ൺ​സോ​ർ​ട്യം പ​ലി​ശ നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്മെൻറി​ന്‍റെ നിലപാട്.

Tags:    
News Summary - 103 crore for KSRTC salary should be paid by the government immediately - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.