കെ.എസ്​.ആർ.ടി.സി സർവീസ്​ നിർത്തി; ഹർത്താലിന്​ ബി.ജെ.പി പിന്തുണ

തിരുവനന്തപുരം: കെ.പി ശശികലയുടെ അറസ്​റ്റിനെ തുടർന്ന്​ ആഹ്വാനം ചെയ്​ത ഹർത്താലിന്​ ബി.ജെ.പി പിന്തുണ. സമാധാനപരമായ ഹർത്താൽ ആചരിക്കുന്നതിന്​ മുഴുവൻ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന്​ ബി.ജെ.പി അഭ്യർഥിച്ചു.

ഹർത്താലിനെ തുടർന്ന്​ കെ.എസ്​.ആർ.ടി.സി സർവീസ്​ നിർത്തി. പൊലീസ്​ സംരക്ഷണത്തിൽ മാത്രം സർവീസ്​ നടത്തിയാൽ മതിയെന്ന്​ കൺ​ട്രോൾ റൂമിൽ നിന്ന്​ ഡിപ്പോകൾക്ക്​ നിർദേശം നൽകി.

പല ഡിപ്പോകളിലും ബസുകൾ നിർത്തിയിട്ടിരിക്കുകയാണ്​. കെ.എസ്​.ആർ.ടി.സി ചിലയിടങ്ങളിൽ പാതിവഴിക്ക്​ സർവീസ്​ നിർത്തിയത്​ യാത്രക്കാരെ ദുരിതത്തിലാക്കി. അതേസമയം, പമ്പയിലേക്കുള്ള കെ.എസ്​.ആർ.ടി.സി സർവീസ്​ നടത്തുന്നുണ്ട്​.

Tags:    
News Summary - KSRTC service stopped-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.