ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ചൊവ്വാഴ്ച കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. യൂനിവേഴ്​സിറ്റി കോള ജിലെ എസ്​.എഫ്​.ഐ അക്രമത്തിൽ പ്രതിഷേധിച്ച്​ സംഘടിപ്പിച്ച സെക്ര​ട്ടേറിയറ്റ്​ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യൂത്ത്​ കോൺഗ്രസ്​ സംഘടിപ്പിച്ച സെക്ര​ട്ടേറിയറ്റ്​ മാർച്ചിൽ പൊലീസിനു നേരെ പ്രവർത്തകർ കല്ലും വടിയും വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പിന്നീട് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കും​ പൊലീസ്​ ഉദ്യോഗസ്ഥർക്കും​ പരിക്കേറ്റിട്ടുണ്ട്.

Tags:    
News Summary - ksu-calls-for-education-bandh-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.