കരിപ്പൂർ: ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ പി.വി. അൻവർ എം.എൽ.എക്ക് പ്രവർത്തകർ വൻ സ്വീകരണം നൽകിയത് കോവിഡ് പ്രോേട്ടാകോൾ ലംഘനമെന്ന് ആക്ഷേപം. നിലവിൽ വിദേശത്ത് നിന്നും വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിലും മറ്റുളളവരുമായി സമ്പർക്കം ഒഴിവാക്കുകയും ഏഴ് ദിവസത്തെ ഹോം ക്വാറൻറീനിൽ പോകുകയും വേണം. ഒരാഴ്ചക്ക് ശേഷം വീണ്ടും കോവിഡ് െടസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുളളു. ആരോഗ്യവകുപ്പിെൻറയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
അതേ സമയം, കോവിഡ് പ്രോേട്ടാകോൾ ലംഘിച്ച എം.എൽ.എക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മലപ്പുറം ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും പരാതി നൽകി. വിദേശത്ത് നിന്നു വരുന്ന പ്രവാസികൾക്ക് ഒരു നിയമവും ജനപ്രധിനിതിയായ അൻവറിന് മറ്റൊരു നിയമവുമാണോ? കോവിഡിെൻറ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ആൾകൂട്ട സ്വീകരണം ഏറ്റു വാങ്ങുകയും ക്വാറൻറീൻ പോകാതെ ജനമധ്യത്തിലേക്ക് ഇറങ്ങിയതെന്നും പരാതിയിൽ പറയുന്നു. സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെെടയുളള നടപടികളും കാറ്റിൽപറത്തിയായിരുന്നു സ്വീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.