കുടുംബശ്രീ വായ്പ തട്ടിപ്പ്: പരാതിയുമായി കൂടുതൽ വീട്ടമ്മമാർ

പ​ള്ളു​രു​ത്തി: കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യു​മാ​യി കൂ​ടു​ത​ൽ വീ​ട്ട​മ്മ​മാ​ർ. കൊ​ച്ചി ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി മേ​യ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ട്ടാ​ഞ്ചേ​രി അ​ഞ്ചാം ഡി​വി​ഷ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ്രി​യ പ്ര​ശാ​ന്തി​ന്‍റെ ഡി​വി​ഷ​നാ​യ അ​മ​രാ​വ​തി ഇ​രു​പ​ത്തി​യെ​ട്ടാം ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പു​തി​യ പ​രാ​തി​ക​ൾ.

അ​ഞ്ചാം ഡി​വി​ഷ​നി​ൽ ‘ശ്രേ​യ​സ്സ്’​ എ​ന്ന അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി പ​രാ​തി ന​ൽ​കി​യ​ത്. അ​യ​ൽ​ക്കൂ​ട്ട ഭാ​ര​വാ​ഹി​ക​ൾ 2017ൽ ​ത​ങ്ങ​ള​റി​യാ​തെ ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് യൂ​നി​യ​ൻ ബാ​ങ്ക് ഇ​ട​ച്ചി​റ ശാ​ഖ​യി​ൽ​നി​ന്ന് എ​ട്ടു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ബാ​ങ്കി​ൽ​നി​ന്ന് നോ​ട്ടീ​സ് വ​ന്ന​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​യ്പ സം​ബ​ന്ധി​ച്ച് അ​റി​യു​ന്ന​തെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഐ.​ഡി.​ബി.​ഐ തൃ​പ്പൂ​ണി​ത്തു​റ ശാ​ഖ​യി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യും എ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. ഇ​തി​ൽ പ​ല​ർ​ക്കും ജ​പ്തി നോ​ട്ടീ​സു​ക​ൾ വ​ന്ന​പ്പോ​ഴാ​ണ് വ്യാ​ജ ലോ​ണി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്.

ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ​യും ത​ന്‍റെ ഡി​വി​ഷ​നി​ലെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​ല അം​ഗ​ങ്ങ​ളും പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​യെ​ട്ടാം ഡി​വി​ഷ​നി​ലും വാ​യ്പ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി കാ​ണി​ച്ച് വീ​ട്ട​മ്മ​മാ​ർ ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഡി​വി​ഷ​നി​ലെ 10ാം ന​മ്പ​ർ അ​യ​ൽ​ക്കൂ​ട്ട​മാ​യ ഫ്ര​ണ്ട്ഷി​പ്പി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ത​ങ്ങ​ളു​ടെ അ​റി​വും സ​മ്മ​ത​വു​മി​ല്ലാ​തെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ന​റാ ബാ​ങ്ക് ഫോ​ർ​ട്ട്കൊ​ച്ചി ശാ​ഖ​യി​ൽ​നി​ന്ന്​ 10 ല​ക്ഷം രൂ​പ​യു​ടെ ലി​ങ്കേ​ജ് വാ​യ്പ​യെ​ടു​ത്ത​താ​യി എ.​ഡി.​എ​സ് മു​ൻ ചെ​യ​ർ​പേ​ഴ്സ​നെ​തി​രെ​യാ​ണ്​ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്പ സം​ബ​ന്ധി​ച്ച് ഫോ​ൺ വ​ന്ന​പ്പോ​ഴാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​യ​ൽ​ക്കൂ​ട്ട ലി​ങ്കേ​ജ് വാ​യ്പ ത​ര​പ്പെ​ടു​ത്തു​മ്പോ​ൾ സി.​ഡി.​എ​സ്, എ.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം ക​മീ​ഷ​ൻ കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​മീ​ഷ​ൻ പ​രാ​തി നേ​ര​ത്തേ ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പു​റ​ത്തേ​ക്ക് പ​റ​യാ​ൻ വീ​ട്ട​മ്മ​മാ​ർ ത​യാ​റാ​കാ​ത്ത​ത് ഇ​ട​നി​ല​ക്കാ​ർ​ക്ക് തു​ണ​യാ​യ​ത്.

Tags:    
News Summary - Kudumbashree loan scam: More housewives with complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.