മലപ്പുറം: കേരളാ കോൺഗ്രസിെൻറ ആഭ്യന്തര കാര്യങ്ങളിൽ യു.ഡി.എഫ് ഇടപെടേണ്ടതില്ലെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം വിഷയങ്ങൾ കേരളാ കോൺഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. ചാടിക്കയറി മധ്യ സ്ഥത പറയാനാകില്ലെന്നും പ്രശ്നങ്ങൾ അവർ സംസാരിച്ച് തീർപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യ മങ്ങളോട് പറഞ്ഞു.
ഞങ്ങൾ അവരോട് ഇത്തരം വിഷയങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് നേതാക്കൻമാരെ വിളിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുമായി ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അതിെൻറ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
നാണംകെട്ട് മാണിക്കൊപ്പം നിൽക്കണോ എന്ന് പി.ജെ ജോസഫ് തീരുമാനിക്കണമെന്ന കൊടിയേരിയുടെ പ്രസ്താവനക്കും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. അവരുടെ പാർട്ടിയിൽ നിന്നും യു.ഡി.എഫിന് വിളിക്കാവുന്നവർ ഉണ്ടെല്ലോ എന്ന് അദ്ദേഹം പറഞ്ഞു. ‘അവിടെ സീറ്റിെൻറ പേരിൽ വലിയ തർക്കം നടക്കുന്നില്ലേ. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്നത് ശരിയല്ല. പ്രശ്നങ്ങൾ കേരളാ കോൺഗ്രസ് പരിഹരിക്കേട്ടയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.