കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം ​കൊലപാതകം

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​യു​ടെ മ​ര​ണം ​കൊ​ല​പാ​ത​ക​മെ​ന്ന്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ​ക​ണ്ടെ​ത്തി. യു​വ​തി​ക്കൊ​പ്പം സെ​ല്ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബാം​ഗാ​ൾ സ്വ​ദേ​ശി​നി ത​സ്‌​മി ബീ​വി​യി​ൽ (32) നി​ന്നേ​ൽ​ക്കേ​ണ്ടി​വ​ന്ന ക്രൂ​ര മ​ർ​ദ​ന​മാ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. കേ​സ​ന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ ശ​നി​യാ​ഴ്ച ഇ​വ​രു​ടെ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി ജി​യ​റാം ജി​ലോ​ട്ടി​നെ​യാ​ണ്​ (30) വ്യാ​ഴാ​ഴ്ച രാ​വി​ലെ സെ​ല്ലി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളും മൂ​ക്കി​ൽ നി​ന്നും ചെ​വി​യി​ൽ​നി​ന്നും ​ര​ക്​​തം വാ​ർ​ന്ന​തും ഇ​ൻ​ക്വ​സ്റ്റി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല ത​ല​യി​ൽ ഇ​ടി​ച്ച​തി​ന്‍റെ മു​ഴ​യും​ ക​ഴു​ത്തി​ൽ ന​ഖ​ങ്ങ​ളാ​ലു​ള്ള ക്ഷ​ത​ത്തി​ന്‍റെ പാ​ടു​ക​ളും ക​ണ്ടെ​ത്തി. ഒ​രു കൈ​യി​ൽ നി​ന്നു മു​ടി​യും ല​ഭി​ച്ചു. അ​തോ​ടെ ​കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്​ എ​ത്തി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും കൊ​ല​പാ​ത​മാ​ണെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്​. ക​ഴു​ത്ത്​ ഞെ​രി​ച്ച്​ ശ്വാ​സം മു​ട്ടി​ച്ച​താ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​വ​ർ​ക്കൊ​പ്പം സെ​ല്ലി​ൽ ക​ഴി​ഞ്ഞ​വ​രി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും കൊ​ല​പാ​ത​ക​ത്തി​ലേ​ക്കാ​ണ്​ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

മ​രി​ച്ച യു​വ​തി​യു​ടെ കൈ​യി​ൽ നി​ന്ന്​ ല​ഭി​ച്ച​മു​ടി​യ​ട​ക്ക​മു​ള്ള​വ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ലൂ​ടെ ആ​രു​ടേ​തെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​താ​വും കേ​സി​ൽ നി​ർ​ണാ​യ​കം.

പോ​സ്‌​റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്‌ ത​ർ​ക്ക​മു​ണ്ടാ​യ ബു​ധ​നാ​ഴ്‌​ച വൈ​കീ​ട്ട്‌ ആ​റ​ര​യോ​ടെ ജി​യ​റാം ജി​യോ​ട്ട്‌ മ​രി​ച്ചി​ട്ടു​ണ്ട്‌. എ​ന്നാ​ൽ രാ​ത്രി ഭ​ക്ഷ​ണം ന​ൽ​കാ​നെ​ത്തി​യ​വ​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ത്​ വ​ന്നി​ല്ല. വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ത്തി​യി​ട്ടും അ​ന​ങ്ങാ​ത്ത​ത്‌ ക​ണ്ട​പ്പോ​ഴാ​ണ്‌ മ​രി​ച്ച​താ​യി മ​ന​സ്സി​ലാ​ക്കി​യ​ത്‌. അ​ടി​പി​ടി​യെ തു​ട​ർ​ന്ന്​ പ​രി​ക്കേ​റ്റ ഇ​വ​ർ​ക്ക്​ വേ​ണ്ട​ത്ര ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ജീ​വ​ന​ക്കാ​രി​ൽ നി​ന്ന്​ ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്ന​തോ​ടെ ഇ​തു​സം​ബ​ന്ധി​ച്ച്‌ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗം തു​ട​ങ്ങി. ​

ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട്​ തി​ങ്ക​ളാ​ഴ്‌​ച ഡി.​എം.​ഒ ഡോ. ​വി. ഉ​മ​ർ ഫാ​റൂ​ഖി​ന്​ കൈ​മാ​റും. കി​ട​ന്നു​റ​ങ്ങു​ന്ന സ്ഥ​ല​ത്തെ ​ചൊ​ല്ലി​യാ​ണ്​ ഒ​രേ സെ​ല്ലി​ലെ ത​സ്‌​മി ബീ​വി​യും ജി​യ​റാം ജി​ലോ​ട്ടി​യും അ​ടി​പി​ടി​കൂ​ടി​യ​ത്. ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ​യാ​ണ്​ ജി​യ​റാം ജി​ലോ​ട്ട് വി​വാ​ഹം ക​ഴി​ച്ച​ത്​. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ​തോ​ടെ ഇ​വ​രും കു​ട്ടി​യും ത​ല​ശ്ശേ​രി​യി​ലെ​ത്തു​ക​യും ടൗ​ണി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ൽ​നി​ന്ന്​ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട് ത​ല​ശ്ശേ​രി പൊ​ലീ​സാ​ണ് ഇ​വ​രെ​​ ര​ണ്ടാ​ഴ്ച മു​മ്പ്​​ കു​തി​ര​വ​ട്ട​ത്തെ​ത്തി​ച്ച​തും കു​ട്ടി​യെ ബാ​ല​മ​ന്ദി​ര​ത്തി​ലേ​ക്ക്​ മാ​റ്റി​യ​തും.

-

Tags:    
News Summary - Kuthiravattom Mental Health Center Death of an inmate is Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.