കുറ്റ്യാടി: വാർഷിക അറ്റകുറ്റപ്പണികൾ പോലൂം നടത്താത്ത കുറ്റ്യാടിചുരം അവഗണനയുെട പാതയായി. 16.37 കിലോമീറ്റര്‍ ദൂരമുള്ള റോഡ് േകാഴിക്കോട്ടുനിന്ന് എളുപ്പം വയനാട്ടിലെത്താനുള്ള ബദൽ റോഡാണ്. കുറ്റ്യാടി-കോഴിക്കോട്, കുറ്റ്യാടി-വടകര റോഡുകളെല്ലാം േകാടികൾ ചെലവാക്കി പരിഷ്കരിച്ചെങ്കിലും ഇതുമായ ബന്ധിപ്പിക്കുന്ന പക്രന്തളം ചുരം േറാഡ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
അശാസ്ത്രീയമായി നിർമിച്ച വളവുകൾ ഏറെയും വാഹനങ്ങൾക്ക് ചതിക്കുഴികളാവുന്നതായി ഡ്രൈവർമാർ പറയുന്നു. സൂചന ബോർഡുകൾ ഏറെയും തകർന്നു കിടക്കുന്നതിനാൽ ഇതര സംസ്ഥാനത്തുനിന്ന് വരുന്ന ചരക്കുലോറികളുടെയും ടൂറിസ്റ്റ് ബസുകളുടെയും ഡ്രൈവർമാർ അനുഭവിക്കുന്ന പ്രയാസം ഏറെയാണ്.
രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ തുടർക്കഥയാണ്. നാലു ദിവസം മുമ്പ് നാല് വാഹനങ്ങളാണ് അപകടത്തിൽെപട്ടത്. ചെറിയ അപകടം നടന്നാൽ മതി ഇതുവഴിയുള്ള ഗതാഗതം മുടങ്ങും. മുപ്പത് കിലോമീറ്റർ അകലെ നാദാപുരത്തുനിന്ന് ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം നടത്തി വേണം ഗതാഗതം പുനഃസ്ഥാപിക്കാൻ. റോഡെന്നുകരുതി കൊക്കയിലേക്ക് കൂപ്പു കൂത്തിയ സംഭവങ്ങൾ ഏറെയുണ്ട്. സുരക്ഷ ഭിത്തികൾ ഇല്ലാത്തതാണ് കാരണം. പലതും തകർന്നു പോയി. വർഷക്കാലത്ത് മണ്ണിടിഞ്ഞ് വീഴുന്നതും പതിവാണ്.
ചെരിവല്ല മുടിപ്പിൻ വളവുകളിൽ രണ്ട്, നാല്, അഞ്ച്, എട്ട് വളവുകളിൽ വലിയ വാഹനങ്ങൾ ഒറ്റ ശ്രമത്തിൽ വളവു തിരിഞ്ഞു കിട്ടുകയില്ല. ഇതോടെ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ എത്തി ഗതാഗതം കുരുങ്ങും.
15 മീറ്റര്‍ വീതിയുള്ള ബദല്‍ റോഡാക്കാൻ 2019 ൽ ജൂലൈയിൽ നടന്ന ജില്ല വികസന സമിതിയിൽ തീരുമാനിച്ചതാണ്. ഇന്‍വെസ്റ്റിഗേഷന്‍ നടത്തി വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. കുറ്റ്യാടി മുതല്‍ പക്രന്തളം വരെയുള്ള 16.37 കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷെൻറ കീഴില്‍ വരുന്നത്. നിലവിലുള്ള 5.5 മീറ്റര്‍ കാരേജ് വേയും ശരാശരി 9-10 മീറ്റര്‍ വീതിയിൽ വികസിപ്പിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
തുടർന്ന് സ്ഥലം എം.എല്‍.എ ഇ.കെ. വിജയെൻറ സാന്നിധ്യത്തില്‍ തൊട്ടിൽപാലത്ത് യോഗം വിളിച്ചുചേര്‍ക്കാനും ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ധാരണയായിരുന്നു. എന്നാൽ, സർക്കാറിെൻറ സാമ്പത്തിക പരാധീനത കാരണം അന്ന് സമർപ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരമായില്ല എന്നാണ് എം.എൽ.എ യുടെ ഒാഫിസുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്. എന്നാൽ, അറ്റകുറ്റപ്പണിക്ക് 10 ലക്ഷം അനുവദിച്ചതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.